മരക്കാര്‍ ഓടിടി റിലീസ് പരിഗണനയിലാണെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നത് പരിഗണിക്കുന്നതായാണ് ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ആമസോണ്‍ െ്രെപമുമായി ചര്‍ച്ച തുടങ്ങി, റിലീസ് ഇനിയും നീട്ടാനാകില്ല. തീയറ്ററിലും ഒ.ടി.ടിയിലുമായുള്ള റിലീസ് പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ ഓടിടിയില്‍ റിലീസ് ചെയ്യില്ലെന്നും തിയറ്ററില്‍ തന്നെ എത്തുമെന്നും കഴിഞ്ഞ ദിവസവും ഫിയോക് ഭാരവാഹികള്‍ ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു. അതേ സമയം ഒ ടി ടി റിലീസിനെതിരെ മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ കടുത്ത വിയോജിപ്പാണുള്ളത്. സമൂഹ മാധ്യമങ്ങളില്‍ അത്തരം ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു.
പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രം ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റ്റര്‍ടൈന്‍മെന്‍ഡ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍ജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വന്‍ താരനിര ഈ ചിത്രത്തിനുവേണ്ടി അണിനിരന്നു.മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്റെ ബജറ്റ് 100 കോടി രൂപയാണ്. ഈ ചിത്രം ചൈനീസ് ഭാഷയിലും റിലീസ് ചെയ്യാന്‍ തീരുമാനിച്ചു. ചൈനീസ് ഭാഷയിലുള്ള ആദ്യ മലയാള ചിത്രമാകും ഇത്.പൂര്‍ണമായും ചൈനീസ് ഭാഷയില്‍ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചലച്ചിത്രങ്ങളിലൊന്നാണിത്. എസ്സ്. തിരു ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചു. ഈ ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തത് എം.എസ്സ് അയ്യപ്പന്‍ നായരാണ്. റോണി റാഫേല്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് രാഹുല്‍ രാജും, അങ്കിത് സൂരിയും ലൈല്‍ ഇവാന്‍സ് റോഡറും ചേര്‍ന്നാണ്.ലോകത്ത് പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഈ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. 2020 മാര്‍ച്ച് 26ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.