‘ഹൃദയം’ കവര്‍ന്ന് ദര്‍ശനാ… വീഡിയോ ഗാനം

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഹൃദയ’ത്തില ആദ്യ ഗാനം പുറത്തിറങ്ങി. വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.ദര്‍ശന എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിര്ക്കുന്നത് ഹിഷാമും ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായ ദര്‍ശന രാജേന്ദ്രനും ചേര്‍ന്നാണ്.ഹിഷാം അബ്ദുള്‍ വഹാബ് തന്നെയാണ് ഗാനത്തിന് ഈണം നല്‍കിയിക്കുന്നത്.അരുണ്‍ ഏളാട്ട് പാട്ടിനു വരികള്‍ കുറിച്ചിരിക്കുന്നു. ചിത്രം തീയറ്റര്‍ റിലീസായി 2022 ജനുവരിയില്‍ പുറത്തിറങ്ങും.

മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളില്‍ നിന്നും പാട്ടിന് ലഭിക്കുന്നത്. ഇന്നലെ പുറത്തിറങ്ങിയ പാട്ടിന്റെ ടീസറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആകെ 15 പാട്ടുകളാണ് ‘ഹൃദയത്തി’ലുള്ളത്.

വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഹൃദയം.പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൃദയത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.

ഹൃദയത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വിനീതിന്റെയും ഭാര്യ ദിവ്യയുടെയും ജീവിതവുമായി ബന്ധപ്പെടുത്തിയാണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം പറയുന്നത് അവരുടെ ജീവിതമല്ലെന്നും മറിച്ച് തങ്ങളുടെ കോളേജ് സമയത്തുള്ള ചില നിമിഷങ്ങളും, അനുഭവങ്ങളും ചിത്രത്തിലുണ്ടെന്നും വിനീത് അഭിമുഖത്തില്‍ പറഞ്ഞു. അതോടൊപ്പം തന്നെ ഹൃദയം സിനിമയിലെ പാട്ടുകള്‍ എല്ലാം ഓഡിയോ കാസ്സറ്റ് രൂപേണയും ഓഡിയോ സിഡി രൂപേണയും പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

2002ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ചത്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഒരു അതിഥി താരമായും പ്രണവ് അഭിനയിച്ചിട്ടുണ്ട്.ആദി,ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നിവയാണ് താരത്തിന്റെ ഇതിന് മുമ്പ് റ്ിലീസ് ചെയ്ത ചിത്രങ്ങള്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും പ്രണവ് അഭിനയിച്ചിട്ടുണ്ട്.