മരക്കാറിന്റെ ഗ്രാന്‍ഡ് ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍.സെന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ്റി ട്രെയിലര്‍ റിലീസ് ചെയ്തത്.മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ 2 ന് തിയേറ്ററുകളിലെത്തും.അതിന്റെ കാത്തിരിപ്പിലാണ് ആരാധകര്‍.
നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് മരക്കാറിന്റെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചത്.മലയാള സിനിമ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. എംജി ശ്രീകുമാര്‍, കെഎസ് ചിത്ര, ശ്രേയ ഘോഷാല്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ ചിത്രത്തില്‍ പാടുന്നത്.
മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍,കല്ല്യാണി പ്രിയദര്‍ശന്‍.സുഹാസിനി,സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ തിയേറ്ററുകള്‍ തുറന്നു.ഇപ്പോള്‍ തിയേറ്ററുകളൊക്കെ പഴയ ആവേശത്തിലേക്ക് മാറിയിരിക്കുകയാണ് . ദുല്‍ഖര്‍ നായകനായെത്തിയ കുറുപ്പ്,ആസിഫ് അലി ചിത്രം എല്ലാം ശരിയാകും,ബേസില്‍ ജോസഫ് നായകനായെത്തിയ ജാന്‍ എ മന്‍,ഇന്ദ്രജിത്ത് നായകനായെത്തിയ ആഹാ,സുരേഷ് ഗോപി നായകനായെത്തിയ കാവല്‍ എന്നി ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
അതേസമയം തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും ഒമിക്രോണ്‍ ഭീഷണി സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നെന്നും പ്രോട്ടോകോള്‍ പാലിച്ച് നാടകങ്ങള്‍ നടത്താമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തിയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ല എന്ന കാര്യത്തില്‍ തീരുമാനമെടുത്തത്.