പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഉടന്‍ റിലീസ് ചെയ്യില്ലെന്ന് റിപ്പോര്‍ട്ട്. തിയറ്ററുകള്‍ തുറന്നാലും, കൊവിഡ് സാഹചര്യം ആയതിനാല്‍ പ്രേക്ഷകര്‍ തിയറ്ററില്‍ എത്തുന്നത് കുറവായിരിക്കും. അതിനാല്‍ പ്രതീക്ഷിക്കുന്ന ലാഭം ഉണ്ടാകാന്‍ സാധ്യതയില്ല. എല്ലാ സാഹചര്യങ്ങളും പരിശോധിച്ച ശേഷം മാത്രമാകും ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം. പാന്‍ ഇന്ത്യന്‍ റിലീസ് ആയതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്.
മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാര്‍. സിനിമ ഒടിടി വഴി റിലീസ് ചെയ്യില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശനും, മോഹന്‍ലാലും നേരത്തെ വ്യക്തമാക്കിയിരുന്നു. ചുരുങ്ങിയത് 600 സ്‌ക്രീനുകളില്‍ 21 ദിവസമെങ്കിലും ഓടേണ്ട സിനിമയാണിതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും മരക്കാര്‍ പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി.ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അനി ഐ വി ശശിയും പ്രിയദര്‍ശനുമാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. എംജി ശ്രീകുമാര്‍, കെഎസ് ചിത്ര, ശ്രേയ ഘോഷാല്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ ചിത്രത്തില്‍ പാടുന്നത്.
മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.കൊവിഡ് സാഹചര്യമായതുകൊണ്ടു തന്നെ നിരവധി തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റി വെയ്ക്കുന്നത്.