വിധി കഴിയുമ്പോള്‍ വിചാരണ തുടങ്ങുന്നു…’മരട് 357′

വിവാദമായ മരട് ഫ്‌ളാറ്റിന്റെ വിഷയത്തെ ആസ്പദമാക്കി കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ‘മരട് 357’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ‘വിധി കഴിയുമ്പോള്‍ വിചാരണ തുടങ്ങുന്നു’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തിയാണ് ചിത്രമൊരുങ്ങുന്നതെന്നാണ് സൂചന.

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മരട് ഫ്‌ളാറ്റ് ഒഴിപ്പിക്കലും മറ്റുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ദിനേശ് പള്ളത്താണ്. ഛായാഗ്രഹണം രവി ചന്ദ്രനാണ്. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരാണ് ഗാനരചന നിര്‍വ്വഹിക്കുന്നത്.

Rolling soon 🙏

Posted by Kannan Thamarakkulam on Thursday, January 9, 2020