‘ബൗ ബൗ’, അനുഗ്രഹീതന്‍ ആന്റണിയിലെ മനോഹരമായ ഗാനം കാണാം…

സണ്ണി വെയിന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം അനുഗ്രഹീതന്‍ ആന്റണിയിലെ ‘ബൗ ബൗ’ എന്ന ഗാനം പുറത്തുവിട്ടു. ടോപ് സിംഗര്‍ ഫെയിം അനന്യ ദിനേശും കൗശിക് മേനോനും ചേര്‍ന്നാണ് ‘ബൗ ബൗ’ ഗാനം പാടിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. 96 എന്ന സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രത്തിലൂടെ പ്രേക്ഷക മനം കവര്‍ന്ന ഗൗരി ജി കിഷന്‍ ആണ് നായികയായെത്തുന്നത്. ലക്ഷ്യ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ എം ഷിജിത്താണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, ബൈജു സന്തോഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.