മരടിലെ ഫ്‌ളാറ്റ് പൊളിച്ചുമാറ്റുന്നതിലൂടെ ദുരിതമനുഭിക്കേണ്ടി വരുന്ന താമസക്കാരുടെ പ്രശ്‌നങ്ങള്‍ ഡോക്യുമെന്ററിയാക്കുന്നു. ബ്ലെസിയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. സുപ്രീം കോടതി വിധി അനുസരിച്ച് ഫ്‌ളാറ്റ് പൊളിക്കുന്നതിലൂടെ ചെയ്യാത്ത തെറ്റിന് ദുരിതമനുഭവിക്കേണ്ടി വരുന്ന താമസക്കാരുടെ ജീവിതമാണ് ഡോക്യുമെന്ററിയില്‍ പ്രധാനമായുള്ളത്.
ബ്ലെസിയുടെ രണ്ടാമത്തെ ഡോക്യുമെന്ററിയാണ് ഇത്. തന്മാത്ര, കാഴ്ച, ഭ്രമരം തുടങ്ങി മികച്ച സിനിമകളുടെ സംവിധായകനായ ബ്ലെസി ബെന്യാമിന്റെ ആടുജീവിതത്തെ സിനിമയാക്കുന്നതിന്റെ തിരക്കുകള്‍ക്കിടയിലാണ് ഡോക്യുമെന്ററി ഒരുക്കുന്നത്. നേരത്തെ മാര്‍ ക്രിസോസ്റ്റം മെത്രാപൊലീത്തയെക്കുറിച്ച് ബ്ലെസി ഡോക്യുമെന്ററി തയാറാക്കിയിട്ടുണ്ട്.