‘മനോഹര’വുമായി വിനീത് ശ്രീനിവാസന്‍, ട്രെയിലര്‍ കാണാം

വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന പുതിയ ചിത്രം ‘മനോഹര’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അന്‍വര്‍ സാദിഖാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

അന്‍വര്‍ സാദിഖ് തന്നെ തിരിക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ബേസില്‍, അപര്‍ണ ദാസ്, കലാരഞ്ജിനി, വികെ പ്രകാശ്, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘ഓര്‍മ്മയുണ്ടോ ഈ മുഖ’ത്തിന് ശേഷം അന്‍വറും വിനീതും ഒരുമിക്കുന്ന ചിത്രമാണിത്. ജെബിന്‍ ജേക്കബാണ് ചിത്രത്തിന്റെ ക്യാമറ.

error: Content is protected !!