തന്റെ പ്രായത്തെ വെല്ലുന്ന ലുക്ക് കൊണ്ട് മലയാളികളെ എപ്പോഴും അതിശയിപ്പിക്കുന്ന നടിയാണ് മഞ്ജു വാര്യര്‍. തനി നാടന്‍ ലുക്കില്‍ മലയാളിത്തനിമയുമായി എപ്പോഴും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന താരത്തിന്റെ പുതിയ ഗെറ്റപ്പ് കണ്ടാണ് ഇപ്പോള്‍ ഏവരും അത്ഭുതപ്പെട്ടിരിക്കുന്നത്.
മൂത്തോന്റെ പ്രദര്‍ശനത്തിന് തന്റെ സുഹൃത്ത് പൂര്‍ണിമ ഇന്ദ്രജിത്ത് ഡിസൈന്‍ ചെയ്ത വേഷത്തില്‍ ഒരു ചെറുപ്പക്കാരിയുടെ പ്രസന്നതയുമായാണ്
മഞ്ജു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വയലറ്റ് കളര്‍ കോമ്പിനേഷനിലുള്ള ഡിസൈനര്‍ സ്‌കേട്ടും ടോപ്പും ഓവര്‍ക്കോട്ടുമണിഞ്ഞാണ് താരം പ്രദര്‍ശനത്തിനെത്തിയത്.
പൂര്‍ണിമയുടെ തന്നെ ഡിസൈനിങ്ങ് കമ്പനിയായ പ്രാണയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയും മഞ്ജുവിന്റെ പേജിലൂടെയും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തിലും വളരെ അടുത്ത സുഹൃത്തുക്കളാണ് മഞ്ജുവും പൂര്‍ണിമയും ഇന്ദ്രജിത്തും. സംയുക്ത വര്‍മ, ഗീതുമോഹന്‍ദാസ് എന്നിവരും ഇരുവരുടെയും സുഹൃത്തുക്കളാണ്. തങ്ങളുടെ കൂട്ടുകാരി ഗീതുവിന്റെ ചിത്രം മുംബൈ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് സാക്ഷിയാവാനാണ് മഞ്ജുവും പൂര്‍ണിമയും മുംബൈയിലെത്തിയത്.