‘മുന്തിരി മൊഞ്ചന്‍’ തമിഴിലേക്ക്, തവളയായി യോഗി ബാബു

വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മുന്തിരി മൊഞ്ചന്‍ തമിഴിലേക്ക്. യോഗി ബാബു ആണ് ചിത്രത്തില്‍ പ്രതീകാത്മകമായ തവള കഥാപാത്രം ചെയ്യാന്‍ ഒരുങ്ങുന്നത്. മലയാളത്തില്‍ സലീം കുമാറാണ് തവള കഥാപത്രമായെത്തുന്നത്. മനേഷ് കൃഷ്ണനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.

ഗോപിക അനില്‍, കൈരാവി തക്കര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, ദേവന്‍, സലീമ, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ അശോകന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ്. ഛായാഗ്രഹണം ഷാന്‍ ഹാഫ്‌സാലി. ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.