തന്റെ ഓരോ വേഷവും പ്രേക്ഷക മനസ്സില്‍ അടയാളപ്പെടുത്തുന്ന താരമാണ് മഞ്ജു വാര്യര്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനത്തിലെത്തിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ മഞ്ജുവിന്റെ നിരുപമയെന്ന കഥാപാത്രം അത്തരമൊരു വേഷമായിരുന്നു. ഇപ്പോള്‍ കായംകുളം കൊച്ചുണ്ണി എന്ന ബിഗ് ബജറ്റ് ചിത്രത്തിനു ശേഷം റോഷന്‍ തന്നെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അത്തരമൊരു വ്യത്യസ്ഥ വേഷവുമായെത്തുകയാണെന്നാണ് താരം പ്രേക്ഷകരോട് പറയുന്നത്. പ്രതി പൂവന്‍ കോഴി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ റോഷന്‍ ആന്‍ഡ്രൂസും ഒരു വേഷവുമായെത്തുന്നുണ്ട്. മാധുരി എന്നാണ് ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. നിരുപമയെ സ്വീകരിച്ച പ്രേക്ഷകര്‍ അതേ സ്‌നേഹത്തോടെ മാധുരിയെ സ്വീകരിക്കണമെന്നും നവംബര്‍ 20ന് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങുമെന്നും താരം അറിയിച്ചിട്ടുണ്ട്.
ഷൂട്ടിങ്ങ് തിരക്കുകള്‍ പൂര്‍ത്തിയാക്കിയ ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഡിസംബര്‍ 20നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ഗോകുലം മൂവീസാണ് നിര്‍മ്മിക്കുന്നു. കോട്ടയമായിരുന്നു പ്രധാന ലൊക്കേഷന്‍. ബാലയാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. ധനുഷിനൊപ്പം തമിഴ് അരങ്ങേറ്റം നിര്‍വഹിച്ച അസുരന്‍ എന്ന ചിത്രമാണ് മഞ്ജുവിന്റെ അവസാനമായ റിലീസ് ചെയ്ത ചിത്രം.