‘അജഗജാന്തരം’ : നായകന്‍ ആന്റണി വര്‍ഗീസ്

ജല്ലിക്കെട്ടിന്റെ മികച്ച സ്വീകാര്യതയ്ക്ക് ശേഷം ആന്റണി വര്‍ഗീസ് വീണ്ടും നായകനായെത്തുന്ന അജഗജാന്തരം ഷൂട്ടിങ്ങ് വേളയിലേക്ക്.
‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന സിനിമക്കു ശേഷം ടിനു പാപ്പച്ചനും ആന്റണിയും ഒന്നിക്കുന്ന ചിത്രത്തിന്റെ താരനിരയും ഏറെ വ്യത്യസ്തമാണ്. ആന്റണിക്കു പുറമേ ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോക്, സാബുമോന്‍, സുധി കോപ്പ, ലുക്ക് മാന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവേല്‍ ജോസഫും അജിത് തലപ്പിള്ളിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജിന്റോ ജോര്‍ജാണ്.