മണിയറയിലെ അശോകന് സംഭവിച്ചത്

നവാഗതനായ ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രമാണ് മണിയറയിലെ അശോകന്‍. കഴിഞ്ഞ തിരുവോണ ദിനത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്സിലുടെയാണ് സിനിമ റിലീസ് ചെയ്തത്.സിനിമ കണ്ട പ്രേക്ഷകനെ പലതരത്തിലും നിരാശപെടുത്തിയിരിക്കുകയാണ് മണിയറയിലെ അശോകന്‍.

വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണിച്ച്. ശ്രദ്ധേയമായ താര നിര,മികച്ച ഛായഗ്രഹണം,മനോഹരമായ ലോക്കേഷനുകള്‍ ഇതൊക്കെ ഉണ്ടായിട്ടു പോലും തിരക്കഥയില്‍ സംഭവിച്ച പാളിച്ചകള്‍ കൊണ്ട്മണിയറയിലെ അശോകന്‍ മോശം അനുഭവമാണ്പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് .

ഗ്രാമീണ പഞ്ചാത്തലത്തില്‍ നിന്ന് കൊണ്ട് വില്ലേജ് ഒഫീസ് ക്ലര്‍ക്കായ അശോകന്റെ കഥ പറയുകാണ് ചിത്രം.അശോകനായി നമ്മുക്ക് മുന്നിലെത്തുന്നത് ജേക്കബ്‌ ഗ്രിഗറിയാണ്. അശോകന്റെ കല്ല്യാണവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളാണ്‌ ചിത്രത്തിലുടനീളം.ഗ്രിഗറിയുടെ അഭിനയം സാധാരണമായി തോന്നിയെങ്കിലും ചില കഥാപാത്രങ്ങളില്‍ വല്ലാത്ത നാടകിയതയാണ് അനുഭവപ്പെട്ടത് .സിനിമയിലെ തമാശകളൊന്നും പുതമയുളളതായിരുന്നില്ല.ഹാസ്യരൂപത്തില്‍ പലകാര്യങ്ങളും പറയാന്‍ ശ്രമിക്കുമ്പോഴും അവിടെയൊക്കെ സിനിമ പരാജയപ്പെടുകയാണ്.സിനിമയിലെ ചിലപാട്ടുകള്‍ മുന്നേ ഹിറ്റായി മാറിയതാണെങ്കിലും സിനിമയിലെത്തുമ്പോള്‍ അതിനൊന്നും ഒരു ഫീലും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.

അനുപമ പരമേശ്വരന്‍,ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്,അനു സിതാര, സണ്ണി വെയ്ന്‍,നസ്രിയ തുടങ്ങിയ താരനിര തന്നെയുണ്ട് ചിത്രത്തില്‍.ദുല്‍ഖര്‍ സല്‍മാന്‍ അതിഥിവേഷങ്ങളിലും എത്തുന്നുണ്ട്.വിനീത് കൃഷ്ണന്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്,സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.ശരാശരിയിലും താഴെയുളള സിനിമാനുഭവമാണ് മണിയറയിലെ അശോകന്‍ തരുന്നത്.ചെറുകഥയായി വായിക്കുമ്പോള്‍ മികച്ച അനുഭവം തരുന്ന കഥ ഒരു വലിയ ഫ്രയിമിലേക്ക് മാറ്റിയപ്പോള്‍ തിരക്കഥയ്ക്ക് സംഭവിച്ച പാളിച്ചയുടെ ഉദാഹരണം കൂടിയാണ് മണിയറയിലെ അശോകന്‍.