മണിച്ചിത്രത്താഴ് റീമേക് ചെയ്താല്‍ നിര്‍മ്മാണം ഏറ്റെടുക്കും

മലയാളത്തിലെ എക്കാലത്തെയും മികച്ച സൈക്കോ ഹൊറര്‍ ചിത്രമായ മണിച്ചിത്രത്താഴ് റീമേക് ചെയ്താല്‍ ഏത് റോള്‍ സ്വീകരിക്കുമെന്നതിന് മറുപടി നല്‍കി ഫഹദ് ഫാസില്‍. മണിച്ചിത്രത്താഴ് പോലെയൊരു സിനിമ നിര്‍മ്മിക്കുവാനാണ് താത്പര്യമെന്നും അഭിനയിക്കുവാന്‍ സാധിക്കില്ലെന്നും ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ പറഞ്ഞു. ഫഹദ് ഫാസില്‍ നായകനായി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെയാണ് മണിച്ചിത്രത്താഴിനെക്കുറിച്ചുള്ള ചോദ്യത്തിന് ഫഹദ് ഫാസില്‍ മറുപടി നല്‍കിയത്.

ഫഹദ് ഫാസില്‍ അഭിമുഖത്തില്‍ പറഞ്ഞത്

മണിച്ചിത്രത്താഴ് പോലൊരു സിനിമ കാണുവാനും ആസ്വദിക്കാനുമാണ് താത്പര്യം. ഒരുപക്ഷെ മണിച്ചിത്രത്താഴ് റീമേക് ചെയ്താല്‍ അത് നിര്‍മ്മിക്കുവാന്‍ എനിയ്ക്ക് താത്പര്യമുണ്ട്. എന്റേത് ഒരു ചെറിയ ലോകമാണ്. ഒരു വീടിനുള്ളില്‍ ചിത്രീകരിക്കുന്ന സംഭവങ്ങള്‍, അത്തരത്തിലുള്ള പ്ലോട്ടിലാണ് കൂടുതല്‍ താത്പര്യം.