വേറിട്ട ഗെറ്റപ്പില്‍ ‘മാമുക്കോയന്റെ ചായക്കട’ തുടങ്ങി

','

' ); } ?>

മാമുക്കോയ നായകനാകുന്ന പുതിയ മെഗാസീരിയല്‍ തുടങ്ങി. ദര്‍ശന മില്ലേനിയം ചാനലിന് വേണ്ടിയാണ് പുതിയ സീരിയല്‍ അണിയറയില്‍ ഒരുങ്ങുന്നത്. സീരിയലിന്റെ വരവറിയിച്ചുള്ള ടൈറ്റില്‍ സോംഗ് ലൊക്കേഷനില്‍ വെച്ച് മാമുക്കോയ റിലീസ് ചെയ്തു. സംഗീതം ചെയ്ത് ഗാനം ആലപിച്ചിരിക്കുന്നത് തേജ് മെര്‍വിന്‍ ആണ്. ബാപ്പു വെള്ളിപറമ്പാണ് വരികള്‍ രചിച്ചത്.

ആനുകാലിക സംഭവവികാസങ്ങളുള്‍പ്പെടുത്തി ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ ഒരുക്കുന്ന സീരിയല്‍ രജീഷ് കെ സൂര്യയാണ് സംവിധാനം ചെയ്യുന്നത്. അനുരൂപ് കൊയിലാണ്ടിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രവിരാജ് വി നായരും മനു ജോസഫും ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ജിന്‍സ് ജോസഫ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന സീരിയലിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രൂപേഷ് മാവൂരാണ്. കലാ സംവിധാനം സുബാഹ് മുതുകാട്. ദര്‍ശന ചാലിലൂടെയും മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയും സീരിയല്‍ ഉടന്‍ പ്രേക്ഷകരിലേക്ക് എത്തും.