മംമ്ത മോഹന്‍ദാസ് സിനിമാ നിര്‍മ്മാണ രംഗത്തേയ്ക്ക്

നടിയും ഗായികയുമായ മംമ്ത മോഹന്‍ദാസ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. താരം ആദ്യമായി നിര്‍മിക്കുന്ന സിനിമയുടെ പൂജ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

മംമ്തയും സുഹൃത്ത് നോയല്‍ ബെന്നും ചേര്‍ന്നാണ് മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിന് തുടക്കം കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം,

‘എന്റെ ആദ്യ നിര്‍മാണ സംരംഭം ആരംഭിച്ച വാര്‍ത്ത നിങ്ങളോട് പങ്കിടുന്നതില്‍ സന്തോഷമുണ്ട്. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. നിങ്ങളുടെ അനുഗ്രഹവും പിന്തുണയും ആവശ്യമാണ്. എന്റെ കുടുംബത്തിനും എന്റെ നിര്‍മ്മാണ പങ്കാളിയായ നോയല്‍ ബെന്നിനും ഉറ്റസുഹൃത്തുക്കള്‍ക്കും എന്നെ വിശ്വസിക്കുകയും ഈ നിമിഷം ജീവസുറ്റതാക്കാന്‍ എന്നെ സഹായിക്കുകയും ചെയ്ത എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. വിശദാംശങ്ങള്‍ പിന്നാലെ..’ മംമ്ത കുറിച്ചു.