മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നാദിര്‍ഷ ഒരുക്കുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ഏവരെടെും ശ്രദ്ധ നേടിയിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല ഡിസ്കോ ഡാന്‍സര്‍ എന്നാണ് ചിത്രത്തിന് നാദിര്‍ഷ നല്‍കിയിരിക്കുന്ന തലക്കെട്ട്. ഡാന്‍സിങ്ങില്‍ സ്വതവേ അല്പം വീക്കാണെന്ന് നടന് മമ്മൂട്ടി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. താരം ചിത്രത്തില്‍ ഡാന്സറായിയാണൊ എത്തുന്നത് എന്ന അത്ഭുതത്തോടെ ചിത്രത്തെ ഉറ്റുനോക്കുകയാണ് പ്രേക്ഷകര്‍.
ഒരു കോമഡി ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളികള്‍ അധികം കണ്ടിട്ടില്ലാത്ത, മമ്മൂട്ടി എന്ന നടന്റെ ഇനിയും ഉപയോഗിക്കപ്പെടാത്ത ചില എലമെന്റുകളാവും ഉപയോഗപ്പെടുത്തുകയെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ക്കുന്നു. അദ്ദേഹത്തിന്റെ നിലവിലുള്ള ചിത്രങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷം ഉടന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നു നാദിര്‍ഷ പറയുന്നു. ആഷിക്ക് ഉസ്മാന് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. രാജേഷ് പറവൂര്‍ രാജേഷ് പനവല്ലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്.
”’ഐ ആം എ ഡിസ്ക്കോ ഡാന്‍സര്‍’ മമ്മൂക്ക കഥകേട്ട് വളരെ ഇഷ്ടപ്പെട്ട് നമുക്ക് ചെയ്യാം എന്ന് പറഞ്ഞിട്ടുള്ള സിനിമയാണ്, മമ്മൂക്കയുടെ ഇപ്പോഴുള്ള സിനിമകളുടെ ചിത്രീകരണം എല്ലാം പൂര്‍ത്തിയായതിനു ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മമ്മൂക്കയെ വെച്ചൊരു സിനിമ ചെയ്യുക എന്നത് എന്റെ സ്വപ്നങ്ങളില്‍ ഒന്നാണ്, അത്തരത്തില്‍ ഒരു അവസരം കിട്ടുമ്പോള്‍ അതിനെ നല്ല രീതിയില്‍ തന്നെ ഉപയോഗിക്കേണ്ടതായുണ്ട്. നമ്മളെയെല്ലാം ഒരുപാട് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത മമ്മൂട്ടി എന്ന നടന്റെ ഇനിയും ഉപയോഗിക്കപ്പെടാത്തത് എന്ന് കരുതുന്ന ചില എലമെന്റ്റുകള് ഉപയോഗിച്ചു പ്രേക്ഷകരെ എന്റര്ടെയിന് ചെയ്യിപ്പിക്കുന്ന ഒരു സിനിമയാവും ‘ഐ ആം എ ഡിസ്ക്കോ ഡാന്‍സര്‍’, മമ്മൂട്ടി ടൈംസിനു നല്കിയ അഭിമുഖത്തില്‍ നാദിര്‍ഷ പറഞ്ഞു.
‘അമര്‍ അക്ബര്‍ ആന്റണി’, കട്ടപ്പനയിലെ ഋതിക് റോഷന്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ‘മേരാ നാം ഷാജി’ തിയേറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാദിര്‍ഷ ഇപ്പോള്‍. ഷാജി എന്നു പേരുള്ള മൂന്നു പേരുടെ കഥയാണ് ചിത്രം പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജിയുടെയും കൊച്ചിയിലുള്ള അലവലാതി ഷാജിയുടെയും തിരുവനന്തപുരത്തുള്ള ഒരു ജെന്റില്മാന് ഷാജിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍. ഏപ്രില്‍ അഞ്ചിനാണ് ചിത്രം റിലീസിനെത്തുന്നത്. ബിജു മേനോന്, ആസിഫ് അലി, ബൈജു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.