‘ഇതെന്താണ് ഇക്ക… എന്ത് ഭാവിച്ചാണ്’; സോഷ്യൽ മീഡിയ തൂക്കി മമ്മൂട്ടി

','

' ); } ?>

സമൂഹ മാധ്യമങ്ങളിൽ വൈറലായി മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. ഫോട്ടോ​ഗ്രഫറായ നവിൻ മുരളിയാണ് മമ്മൂട്ടിയുടെ ഈ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ക്യാമറ കയ്യിൽ പിടിച്ചു നിൽക്കുന്ന മമ്മൂട്ടിയെയാണ് ചിത്രങ്ങളിൽ കാണാനാവുക. നിരവധിപേരാണ് ചിത്രത്തിന് താഴെ സന്തോഷം അറിയിച്ചിരിക്കുന്നത്. ‘ഇതെന്താണ് ഇക്ക… എന്ത് ഭാവിച്ചാണ്’, ‘എങ്ങനെ സ്നേഹിക്കാതിരിക്കും ഇക്കാ ?’ എന്നിങ്ങനെയാണ് ഭൂരിഭാഗം കമന്റുകളും വരുന്നത്.

കുറച്ചു നാളുകളായി മമ്മൂട്ടി തന്റെ പുതിയ ചിത്രങ്ങളൊന്നും പങ്കുവയ്ക്കാറില്ലായിരുന്നു. മമ്മൂട്ടിയുടെ സ്റ്റൈലും കോസ്റ്റ്യൂമും മിസ് ചെയ്തിരിക്കവേയാണ് പിറന്നാൾ ദിനത്തിൽ തന്റെ പുതിയൊരു ചിത്രവുമായി മമ്മൂക്ക എത്തിയത്. ഏറെ സന്തോഷത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും ഈ ചിത്രം ഏറ്റെടുത്തത്. ഇന്നലെ ഹൈദരാബാദിൽ ഷൂട്ടിങ്ങിനായെത്തിയപ്പോഴും മമ്മൂട്ടി തന്റെയൊരു ചിത്രം ആരാധകർക്കായി പങ്കുവച്ചിരുന്നു.