“ദൃശ്യത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നതും കഥ പറഞ്ഞതും മമ്മൂട്ടിയോട്”; ജീത്തു ജോസഫ്

','

' ); } ?>

ദൃശ്യത്തിലേക്ക് താന്‍ ആദ്യം പരിഗണിച്ചിരുന്നതും കഥ പറഞ്ഞതും മമ്മൂട്ടിയോടാണെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ ജീത്തു ജോസഫ്. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ദൃശ്യത്തിലേക്ക് ഞാൻ ആദ്യം പരിഗണിച്ചിരുന്നതും കഥ പറഞ്ഞതും മമ്മൂട്ടിയോടാണ് അന്ന് അദ്ദേഹത്തിന്റെ പക്കല്‍ ഡേറ്റുണ്ടായിരുന്നില്ല. രണ്ട് വര്‍ഷം കഴിഞ്ഞേ സാധ്യമാവുകയുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്.” ജീത്തു ജോസഫ് പറഞ്ഞു

“എവിടെപ്പോയാലും എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് ദൃശ്യം 4 വരുമോ എന്ന്. ദൃശ്യം 3 തീര്‍ക്കട്ടെ ആദ്യം. ആളുകള്‍ക്ക് ആകാംക്ഷയുണ്ട്. പക്ഷെ ഞങ്ങള്‍ ആദ്യം മൂന്നാം ഭാഗം തീര്‍ക്കട്ടെ.ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.