“അവാര്‍ഡ് പ്രതീക്ഷിച്ചല്ലല്ലോ ചെയ്യുന്നത്, ഇതൊക്കെ സംഭവിക്കുന്നതാണ്”; പുരസ്‌കാര നേട്ടത്തില്‍ മമ്മൂട്ടി

','

' ); } ?>

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതിന് പിന്നാലെ പ്രതികരണമറിയിച്ച് നടന്‍ മമ്മൂട്ടി. അവാര്‍ഡ് പ്രതീക്ഷിച്ചല്ലല്ലോ ചെയ്യുന്നതെന്നും, ഇതൊക്കെ സംഭവിക്കുന്നതാണെന്നും മമ്മൂട്ടി പറഞ്ഞു. കൂടാതെ അവാർഡിനർഹരായവർക്കൊക്കെ അഭിനന്ദനവും, എല്ലാവര്ക്കും അനാദിയും അദ്ദേഹം അറിയിച്ചു.

‘എല്ലാവര്‍ക്കും നന്ദി. ഒപ്പം പുരസ്‌കാരങ്ങള്‍ നേടിയ എല്ലാവര്‍ക്കും സഹ അഭിനേതാക്കള്‍ക്കും ഒക്കെ നന്ദി. ഒപ്പം ഉണ്ടായിരുന്ന ആസിഫ് അലിക്കും ടൊവിനോയ്ക്കും അഭിനന്ദനങ്ങള്‍. ഷംല ഹംസ, സിദ്ധാര്‍ഥ് ഭരതന്‍, സൗബിന്‍ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. നമ്മുടെ ഇവിടുന്ന തന്നെ റോണക്‌സ് സേവ്യറും സംഗീത സംവിധായകനുമുണ്ട്. അവര്‍ക്കും അഭിനന്ദനങ്ങള്‍. കിട്ടിയവര്‍ക്ക് അഭിനന്ദനങ്ങള്‍, കിട്ടാത്തവര്‍ക്ക് അടുത്ത വര്‍ഷം കിട്ടും’. മമ്മൂട്ടി പറഞ്ഞു.

‘അവാര്‍ഡ് പ്രതീക്ഷിച്ചല്ലല്ലോ ചെയ്യുന്നത്. ഇതൊക്കെ സംഭവിക്കുന്നതാണ്. ഭ്രമയുഗത്തിലെ കഥാപാത്രവും കഥയും ഒക്കെ വ്യത്യസ്തമാണ്. ഇതൊരു യാത്രയല്ലേ. കൂടെ നടക്കാന്‍ ഒത്തിരി പേരുണ്ടാവില്ലേ. അവരും നമ്മുടെ ഒപ്പം കൂട്ടുവരും. ഇതൊരു മത്സരം എന്നൊന്നും പറയാന്‍ പറ്റില്ല.’ മമ്മൂട്ടി കൂട്ടിച്ചേർത്തു.