“മുമ്പ് ബോഡി ഷെയിമിങ് റോളുകളിൽ അഭിനയിച്ചു, ഇന്ന് തന്റെ അഭിനയമികവിലൂടെ എല്ലാവരെയും ‘ഷെയിം’ ചെയ്യുന്നു”; ഇന്ദ്രൻസിനെ കുറിച്ച് മമ്മൂട്ടി

','

' ); } ?>

നടൻ ഇന്ദ്രൻസിനെ പ്രശംസിച്ച് മമ്മൂട്ടി. ‘മുമ്പ് ബോഡി ഷെയിമിങ് റോളുകളിൽ അഭിനയിച്ചിരുന്ന ഇന്ദ്രൻസ്, ഇന്ന് തന്റെ അഭിനയമികവിലൂടെ എല്ലാവരെയും ‘ഷെയിം’ ചെയ്യുകയാണെന്ന്’ മമ്മൂട്ടി പറഞ്ഞു. ‘ആദ്യമൊക്കെ ആളുകൾ കളിയാക്കി പറഞ്ഞത് അദ്ദേഹത്തിന് പലമടങ്ങ് പ്ലസ് ആയി മാറിയെന്നും, അദ്ദേഹത്തിന്റെ ചില സിനിമകൾ കാണുമ്പോൾ താൻ അന്തം വിട്ട് ഇരുന്നു പോയിട്ടുണ്ടെന്നുംമമ്മൂട്ടി കൂട്ടിച്ചേർത്തു. ഇന്ദ്രൻസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ആശാന്റെ‘ ട്രെയിലർ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്ദ്രൻസ് ആദ്യകാല സിനിമകളിലൊക്കെ അഭിനയിക്കുമ്പോൾ ഒരു തരം ബോഡി ഷെയ്‌മിംഗ് റോളുകൾ ആയിരുന്നു അദ്ദേഹത്തിന്റേത്. അത് അന്നത്തെ കാലം. ഇന്നത്തെ കാലത്ത് അഭിനയം കൊണ്ട് പുള്ളി എല്ലാവരെയും ഷെയിം ആക്കിക്കൊണ്ടിരിക്കുകയാണ്. ഞാൻ അദ്ദേഹത്തിന്റെ ചില സിനിമകൾ കാണുമ്പോൾ അന്തംവിട്ട് ഇരുന്ന് പോയിട്ടുണ്ട്. ആദ്യമൊക്കെ ആളുകൾ കളിയാക്കി പറഞ്ഞത് അദ്ദേഹത്തിന് പലമടങ്ങ് പ്ലസ് ആയി മാറി. എല്ലാ കുറവുകളും അദ്ദേഹത്തിൻ്റെ ക്വാളിറ്റികളായി മാറുകയായിരുന്നു.” മമ്മൂട്ടി പറഞ്ഞു.

“കുറേയേറെ സിനിമകൾ ഞാൻ ഇടയ്ക്കിടയ്ക്ക് കാണും. ജലധാര പമ്പ് സെറ്റ് എന്ന സിനിമ. നിങ്ങൾ എത്ര പേര് കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല. രസമുള്ള സിനിമയാണ്. പിന്നെ, കുട്ടൻ്റെ ഷിനിഗാമി എന്ന സിനിമ. അതും നിങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് അറിഞ്ഞൂട. ‘എന്നാ കളിയാണ്’ ഇയാൾ കളിച്ചിരിക്കുന്നത് എന്ന് അറിയാമോ? അന്തംവിട്ടുപോയി. നിങ്ങൾ ആരും വിശ്വസിക്കില്ല. ഇങ്ങനെയൊരു ആൾ ആണ് കാലനായി അഭിനയിക്കുന്നത്.

അതും നല്ല സിനിമയാണ്. അതിൽ ജാഫർ ഇടുക്കിയും ഇങ്ങേരും കൂടി അത്രത്തോളം നല്ല പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ഒരുപാട് നല്ല കഥയും കഥാപാത്രങ്ങളും, അഭിനയിക്കാൻ അവസരമുള്ള കഥയും കഥാപാത്രങ്ങളും മലയാളത്തിൽ ഉണ്ടാവുന്നുണ്ട്. അത് നമ്മുടെ ഭാഗ്യമോ നമ്മുടെ പ്രേക്ഷകരുടെ ഭാഗ്യമോ അവരുടെ സഹകരണമോ പ്രോത്സാഹനമോ ഒക്കെത്തന്നെയാണ്.” മമ്മൂട്ടി കൂട്ടിച്ചേർത്തു.

ഗപ്പി, അമ്പിളി എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ജോൺപോൾ ജോർജ് സംവിധാനം ചെയ്ത ചിത്രമാണ്ആശാൻ‘. സിനിമയ്ക്കുള്ളിലെ പൊള്ളത്തരങ്ങളെയും സിനിമാ മോഹികളുടെ അതിജീവന പോരാട്ടങ്ങളെയും ആക്ഷേപഹാസ്യത്തിൻ്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ചിത്രം തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ്.