“സിനിമ ചർച്ച ചെയ്യുന്നത് കാലിക പ്രസക്തിയുള്ള വിഷയം, മറ്റുള്ളവരുടെ വാക്ക് കേട്ടല്ല സിനിമ കാണേണ്ടത്”; മമ്മൂട്ടി

','

' ); } ?>

സ്വകാര്യതയില്ലാത്ത കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും ‘പേട്രിയറ്റ്’ സിനിമ ഈ വിഷയമാണ് ചർച്ച ചെയ്യുന്നതെന്നും തുറന്നു പറഞ്ഞ് നടൻ മമ്മൂട്ടി. മറ്റുള്ളവരുടെ അഭിപ്രായം കേട്ടല്ല സിനിമ കാണേണ്ടതെന്നും, സ്വന്തം ഇഷ്‌ടപ്രകാരം സിനിമ കാണണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സിനിമാപ്രേക്ഷകർ എല്ലാവർക്കും രസിക്കണമെന്ന് ഉദ്ദേശിച്ചുതന്നെയാണ് സിനിമ നിർമിച്ചിരിക്കുന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. പേട്രിയറ്റ് സിനിമയുടെ ഗൾഫ് റിലീസുമായി ബന്ധപ്പെട്ട് ദുബായിലെത്തിയതയായിരുന്നു അദ്ദേഹം.

‘സിനിമ പുറത്തിറങ്ങി. പലതലത്തിലുള്ള അഭിപ്രായങ്ങളുണ്ട്. നല്ലതാണ്, ചീത്തയാണ്. പകുതികൊള്ളാം, മുക്കാൽകൊള്ളാം. ബാക്കി കൊള്ളാം. അവസാനംകൊള്ളാം, ആദ്യംകൊള്ളാം. അങ്ങനെ ഓരോരുത്തകർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം. ഇതും നിങ്ങളിൽ പലരും കേട്ടുകാണും, അതും കേട്ടാണ് നിങ്ങൾ വന്നിരിക്കുന്നത്. ഏതായാലും നിങ്ങൾക്ക് ഒരു അഭിപ്രായമുണ്ടാവുമല്ലോ, അതുതന്നെയാണ് വേണ്ടത്. സിനിമാപ്രേക്ഷകർ എല്ലാവർക്കും രസിക്കണമെന്ന് ഉദ്ദേശിച്ചുതന്നെയാണ് സിനിമ നിർമിച്ചിരിക്കുന്നത്.’ മമ്മൂട്ടി പറഞ്ഞു.

 “സൈബർ ലോകത്ത് മനുഷ്യരുടെ സ്വകാര്യത നഷ്ട്‌ടപ്പെടുന്നതിനെ കുറിച്ചാണ് പേട്രിയറ്റ് പറയുന്നത്. കാലിക പ്രസക്തിയുള്ള വിഷയമാണ് ഇത്.” മമ്മൂട്ടി കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി, താരങ്ങളായ നിഖില വിമൽ, ബേസിൽ, ദുൽഖ തുടങ്ങിയവർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

മുപ്പത് വർഷത്തെ സിനിമാ ജീവിതത്തിന് പകരം തനിക്ക് മുപ്പത് വയസ്സായി എന്ന് മമ്മൂട്ടി പറഞ്ഞതിനെ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സംവിധായകൻ മഹേഷ് നാരായണൻ, നടി ഷെറിൻ ഷിഹാബ്, ട്രൂത്ത് ഫിലിംസ് ഉടമ സമദ്, അനുരാ മത്തായ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായ ഡിജിറ്റൽ ചതിക്കുഴികളെ തുറന്നുകാട്ടുന്ന ശക്തമായ സാമൂഹിക പാഠമാണ് ചിത്രമെന്ന് ശിവൻകുട്ടി പറഞ്ഞു. എല്ലാവരും പ്രായഭേദമന്യേ ചിത്രം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.