ആദ്യമായി മമ്മൂട്ടി ചിത്രത്തില്‍ മഞ്ജു വാര്യരും

','

' ); } ?>

മോഹന്‍ലാല്‍ ഉള്‍പ്പടെയുളള മലയാളത്തിന്റെ മുന്‍നിര നായകന്മാര്‍ക്ക് ഒപ്പം അഭിനയിച്ച മഞ്ജു വാര്യര്‍ ഇതുവരെ മൊഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഒന്നിച്ചെത്തിയിട്ടില്ല. ഇപ്പോഴിതാ, മഞ്ജു വാര്യര്‍ മമ്മൂട്ടി ചിത്രത്തിലും അഭിനയിക്കുന്നു. മമ്മൂട്ടിയുടെ നായിക വേഷം ആയിരിക്കില്ലെങ്കിലും മഞ്ജുവിന്റെ ഒരു സുപ്രധാന കഥാപാത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ട് .

ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുക. ഒരു തില്ലര്‍ ചിത്രം ആയിരിക്കും ഇത്. ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ അവസാനം എറണാകുളത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നത് തന്റെ ആഗ്രഹമാണെന്നും മികച്ച അവസരം ലഭിക്കുകയാണെങ്കില്‍ ഒരുമിച്ചഭിനയിക്കുമെന്നും താരം പറഞ്ഞിരുന്നു.