ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
ഈശോയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിടുന്നു. ജയസൂര്യയ്ക്കും നാദിര്‍ഷയ്ക്കും എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ എന്നാണ് മമ്മൂട്ടി മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.
അരുണ്‍ നാരായണന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് സുനീഷ് വരനാടാണ്. ഛായാഗ്രഹണം റോബി വര്‍ഗീസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്‍ എം ബാദുഷ, ബിനു സെബാസ്റ്റ്യന്‍,സംഗീതം നാദിര്‍ഷ, വരികള്‍ സുജേഷ് ഹരി, ആര്‍ട്ട് അജിത്ത് രാഘവ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊദുവാള്‍, കോസ്റ്റും അരുണ്‍ മനോഹര്‍ റി റെക്കോര്‍ഡിങ് ജേക്‌സ് ബിജോയ്, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രാഫി ബ്രിന്ദ മാസ്റ്റര്‍, ചീഫ് അസോസിയേറ്റ് സൈലക്‌സ് എബ്രഹാം, അസോസിയേറ്റ് വിജീഷ് പിള്ള, കോട്ടയം നസീര്‍, മേക്കപ്പ് പി വി ശങ്കര്‍, സ്റ്റില്‍സ് സിനത് സേവ്യര്‍, ഡിസൈന്‍ 10പോയിന്റ്‌സ്.
ജയസൂര്യ നായകനായെത്തിയ വെളളം ആണ് അടുത്ത് പുറത്തിറങ്ങിയ ജയസൂര്യ ചിത്രം.കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പത്തു മാസങ്ങള്‍ക്ക് ശേഷം സിനിമാ തിയ്യേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം പ്രദര്‍ശി പ്പിക്കാന്‍ തയ്യാറെടുക്കുന്ന മലയാള ചിത്രമാണ വെള്ളം. പ്രജീഷ് സെന്‍ സംവിധാനം ചെയ്യ്ത ചിത്രമാണിത്. സംയുക്ത, സിദ്ദീഖ്, ഇന്ദ്രന്‍സ്, ശ്രീലക്ഷ്മി, നിര്‍മല്‍ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂര്‍, വെട്ടുകിളി പ്രകാശ്, സിനില്‍ സൈനുദ്ദീന്‍,അധീഷ് ദാമോദര്‍, പ്രിയങ്ക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജോസ് കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരാണ് ‘വെള്ളം’ നിര്‍മിച്ചത്.