അതിജീവനത്തിന്റെ രാജകുമാരന്‍ യാത്രയായി,നന്ദുവിന്റെ മരണത്തില്‍ സീമ ജി നായര്‍

നന്ദു മഹാദേവയുടെ മരണത്തില്‍ നടി സീമ ജി നായര്‍. ക്യാന്‍സര്‍ അതിജീവന പോരാട്ടത്തിന്റെ യഥാര്‍ഥ മാതൃകയായിരുന്നു നന്ദു മഹാദേവ. വേദനകളെ പുഞ്ചിരിയോടെ നേരിട്ടിരുന്നു നന്ദു മഹാദേവ. ഇന്ന് രാവിലെ നന്ദു മഹാദേവ മരണപ്പെട്ടു.എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത് എന്നും സീമ ജി നായര്‍ കുറിച്ചു.

അതിജീവനത്തിന്റെ രാജകുമാരന്‍ യാത്രയായി ഇന്ന് കറുത്ത ശനി.ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവന്‍ തിരിച്ചു നല്‍കണേയെന്നു. പക്ഷെ.. പുകയരുത്. ജ്വാലിക്കണം. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്. മറ്റുള്ളവര്‍ക്കെല്ലാം ധൈര്യം കൊടുത്തിട്ട്. നീ എവിടെക്കാണ് പോയത്.

അതിജീവനത്തിന്റെ രാജകുമാരന്‍ യാത്രയായി ഇന്ന് കറുത്ത ശനി വേദനകള്‍ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടന്‍ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാന്‍ അറിഞ്ഞിരുന്നു.ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവന്‍ തിരിച്ചു നല്‍കണേയെന്നു. പക്ഷെ.. പുകയരുത്. ജ്വാലിക്കണം. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്. മറ്റുള്ളവര്‍ക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാന്‍ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാന്‍ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്. എനിക്ക് വയ്യ. എന്റെ അക്ഷരങ്ങള്‍ കണ്ണുനീരില്‍ കുതിരുന്നു..എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്. സീമയുടെ ഫേസ്ബുക്ക് കുറിപ്പ്.

കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നന്ദുവിന്റെ മരണം. 27 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയൊടെയായിരുന്നു അന്ത്യം. തിരുവന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്.

അതിജീവനം കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു നന്ദു മഹാദേവ.’വീണ്ടും വീണ്ടും ശരീരത്തിന്റെ ഓരോ അവയവങ്ങളേയും ക്യാന്‍സര്‍ പിടി മുറുക്കുമ്പോഴും തളരാതെ ആത്മവിശ്വാസത്തോടെ ഇങ്ങനെ ചിരിക്കാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക്… എന്ന് തുടങ്ങുന്ന നന്ദുവിന്റെ കുറിപ്പ് കണ്ണീരണിയിക്കുന്നതായിരുന്നു.