കലിപ്പ് ലുക്കില്‍ മമ്മൂട്ടി ! മധുരരാജയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

','

' ); } ?>

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ‘മധുരരാജ’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 2010ല്‍ പുറത്തിറങ്ങിയ പോക്കിരിരാജ സ്‌റ്റൈലില്‍ തന്നെ കലിപ്പ് ലുക്കില്‍ വില്ലന്മാരെ അടിച്ചു തെറിപ്പിക്കുന്ന രാജയുടെ ക്യാരക്ടര്‍ ആണ് മോഷന്‍ പോസ്റ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം തമിഴ് നടന്‍ ജയ്‌യും ചിത്രത്തിലെത്തുന്നുണ്ട്. വിഷു റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

വൈശാഖ് ആണ് ചിത്രത്തിന്റെ സംവിധാനം. ഉദയ്കൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഫാമിലി എന്റര്‍ടെയിനറായിരിക്കും ‘മധുരരാജ’. ‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വൈശാഖ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നത്.

പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘മധുരരാജ’. അനുശ്രീ. ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാര്‍ എന്നിങ്ങനെ നാല് നായികമാരും ചിത്രത്തിലെത്തുന്നുണ്ട്. ജഗപതി ബാബു വില്ലനായും ചിത്രത്തിലെത്തുന്നു. നെടുമുടി വേണു, ആര്‍.കെ സുരേഷ്, വിജയരാഘവന്‍, സലീം കുമാര്‍, മണിക്കുട്ടന്‍, നോബി, അജു വര്‍ഗീസ്, ധര്‍മ്മജന്‍, ബിജുകുട്ടന്‍, സിദ്ധിഖ് തുടങ്ങി നിരവധി താരനിരകള്‍ ‘മധുരരാജ’യില്‍ അണിനിരക്കുന്നുണ്ട്.