“മമ്മൂക്ക ആദ്യം പോകുന്നത് സിനിമകളുടെ ഡബ്ബിങിലേക്ക്”; മോഹൻലാൽ

','

' ); } ?>

അസുഖം ഭേദമായ മമ്മുട്ടി അടുത്ത മാസം തന്നെ സിനിമയിലേക്ക് മടങ്ങിവരുമെന്നും ആദ്യം അദ്ദേഹം ചെയ്യുന്നത് ഡബ്ബിങ് ആയിരിക്കുമെന്നും വ്യക്തമാക്കി നടൻ മോഹൻലാൽ. സുഖക്കേടിൽ നിന്ന് തിരിച്ചു സിനിമയിലേക്കെത്തുന്ന അദ്ദേഹത്തിന് ചെറിയ നിയന്ത്രണങ്ങളൊക്കെ ഉണ്ടാകുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

“ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്ന ‘പാട്രിയറ്റ്’ എന്ന ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ചികിത്സയ്ക്കായി പോയത്. അടുത്ത മാസം തന്നെ അദ്ദേഹം അഭിനയത്തിലേക്ക് തിരിച്ചുവരും എന്നാണ് ഞാൻ സംസാരിച്ചതില്‍ നിന്നും മനസ്സിലായത്. ആദ്യം അദ്ദേഹം സിനിമകളുടെ ഡബ്ബിങിലേക്കാണ് പോകുന്നത്. ഒരു സുഖക്കേടിൽ നിന്ന് വരുന്നതല്ലേ അപ്പൊ അതിന്റെതായ കുറച്ചു നിയന്ത്രണങ്ങളൊക്കെ ഉണ്ടാകും”. മോഹൻലാൽ പറഞ്ഞു.

“ഞാൻ ശബരിമലയിൽ പോയി അദ്ദേഹത്തിനായി പ്രാർഥിച്ചിരുന്നു. അല്ലാതെയും പ്രാർഥിക്കുന്നുണ്ട്. അദ്ദേഹത്തിനായി എത്രയോ ആളുകൾ പ്രാർഥിക്കുന്നു, ആ പ്രാർത്ഥന തന്നെയാണ് അദ്ദേഹത്തിന് കുഴപ്പങ്ങളൊന്നുമില്ലാതെ തിരിച്ചുവരാൻ സഹായിച്ചത്. അതിന് ഞാൻ ഈശ്വരനോട് വളരെയധികം നന്ദി പറയുന്നു”. മോഹൻലാൽ കൂട്ടിച്ചേർത്തു