ചരിത്രം സൃഷ്ടിച്ച് മാമാങ്കത്തിന്റെ ആദ്യ പോസ്റ്റര്‍.. ലൈക്കുകളുടെ പെരുമഴയുമായി ആരാധകര്‍..

മലയാള സിനിമാ ചരിത്രത്തില്‍ പുതിയൊരു ചരിത്രമെഴുതിക്കൊണ്ടാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘മാമാങ്കം’ എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെയും മമ്മൂക്കയുടെയും യോദ്ധാക്കളുടെ വേഷത്തിലുള്ള ഗെറ്റപ്പ് പങ്കുവെച്ചുകൊണ്ട് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ്. പോസ്റ്റര്‍ പ്രസിദ്ധീകരിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ കാല്‍ ലക്ഷത്തിലേറെ ലൈക്കുകളാണ് ലഭിച്ചത്. മലയാള സിനിമ ഇന്നുവരെ കാണാത്ത വ്യത്യസ്ത പോസ്റ്ററാണ് മാമാങ്കത്തിന്റെതെന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു. എന്നാല്‍ പ്രേക്ഷകരുടെ സ്വീകരണം മാത്രമല്ല മാമാങ്കത്തിന്റെ ആദ്യ പോസ്റ്ററിനെ സവിശേഷമാക്കുന്നത്. മാമാങ്കത്തിനു വേണ്ടി തന്നെ ക്രമീകരിച്ച സെറ്റിലെ സ്റ്റുഡിയോയില്‍ വെച്ച് ചിത്രീകരിച്ച സിനിമയിലെ രംഗങ്ങള്‍ക്കിടയിലുള്ള കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ ഭാവ ചലനങ്ങളാണ് ഹൈസ്പീഡ് സിംഗ് ടെക്‌നോളജി ഉപയോഗിച്ച് റിയല്‍ ആയി തന്നെ ഷൂട്ട് ചെയ്ത ഇങ്ങനെ ഒരു പോസ്റ്റര്‍ രൂപത്തില്‍ ആക്കിയിരിക്കുന്നത്. കഥാപാത്രമായുള്ള മമ്മൂട്ടിയുടെ രൂപഭാവമാണ് ഈ പോസ്റ്ററിലൂടെ നമ്മള്‍ ഏവരും കാണുന്നത്.

മാമാങ്കം മൂവി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫോട്ടോഷൂട്ട് ചെയ്യാന്‍ ഉപയോഗിച്ചതു Profoto D2 1000 LIGHT, B1X lights & modifiers ആണ്. ഫോട്ടോഷൂട്ടിനു ശേഷം Graphic Composition ചെയ്താണ് പോസ്റ്റര്‍ വന്നിരിക്കുന്നത്. ആക്ഷന്‍ രംഗംകൊണ്ട് ഏവരെയും ആകാംക്ഷയിലാക്കിയ ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത് ഫോട്ടോഗ്രാഫര്‍ ശ്രീനാഥ് ഉണ്ണികൃഷ്ണനാണ്. പോസ്റ്റര്‍ ഡിസൈന്‍ ചെയതിരിക്കുന്നത് oldmonks ആണ്. ഇതിനായി ലൈറ്റുകളും സ്റ്റുഡിയോ സപ്പോര്‍ട്ടും നല്‍കിയിരിക്കുന്നത് ത്രീ ഡോട്ട്‌സ് ഫിലിം സ്റ്റുഡിയോ ആണ്. ഇതോടെ മറ്റൊരു പ്രധാനപ്പെട്ട സവിശേഷത കൂടി മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സ്വന്തമാക്കിയിരിക്കുന്നു. High Speed Sync technology വെച്ചു Shoot ചെയ്യുന്ന മലയാളത്തിലെ ആദ്യ മൂവി പോസ്റ്റര്‍ ആണ് മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.