കുഞ്ചാക്കോ ബോബന് നായകനായെത്തിയ മലയാള ചിത്രം അഞ്ചാം പാതിര ഹിന്ദിയില്‍ റീമേക്കിനൊരുങ്ങുന്നു. സിനമ മലയാളത്തില്‍ ഒരുക്കിയ മിഥുന് മാനുവല്‍ തന്നെയാകും ഹിന്ദിയിലും സംവിധാനം ചെയ്യുക. മിഥുന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്.
റിലയന്‍സ് എന്റര്‍ടെയിന്‍മെന്റിനൊപ്പം ആഷിക് ഉസ്മാന് ആണ് ചിത്രം ഹിന്ദിയില്‍ നിര്‍മ്മിക്കുന്നത്.മിഥുന് മാനുവല്‍ തന്നെയാണ് വിവരം ഔദ്യോഗികമായി അറിയിച്ചത്.