പുതുപരീക്ഷണത്തിനായി കൈയ്യടിക്കാം

മഹേഷ് നാരായണന്‍ ,ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പിറന്ന ‘സി യു സൂണിന്’ മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.കോവിഡ് കാലത്തെ പരിമിതികളില്‍ നിന്നുകൊണ്ട് നിര്‍മ്മിച്ച സിനിമ പൂര്‍ണ്ണമായും ഐഫോണില്‍ ചിത്രീകരിച്ചിട്ടുളളതാണ്.അഭിനേതാക്കളുടെ പ്രകടനവും സിനിമയെ മികവുറ്റ കലാസൃഷ്ടിയാക്കുന്നു.മനസ്സില്‍ സിനിമയുണ്ടെങ്കില്‍ അത് എങ്ങിനെയും സാധ്യമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് മഹേഷ് നാരായണന്‍ . സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം സെല്ലുലോയ്ഡ് മൂവി റിവ്യൂവില്‍