ആറ് കഥകളുമായി ‘ചെരാതുകള്‍’

ആറു കഥകളുമായി എത്തുന്ന ആന്തോളജി ചിത്രം ‘ചെരാതുകള്‍’ റിലീസിനൊരുങ്ങുന്നു. ചിത്രം ഏപ്രില്‍ മാസം അവസാനത്തോടെ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ലോക വനിതാ ദിനത്തില്‍ ഉണ്ണി മുകുന്ദന്‍,മാലാ പാര്‍വതി, മെറീന മൈക്കള്‍, ബാദുഷ, ‘ കണ്ണന്‍ താമരക്കുളം, അഞ്ജലി നായര്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തിറക്കിയിരുന്നു.

മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകള്‍ നിര്‍മ്മിക്കുന്നത്. ഷാജന്‍ കല്ലായി,ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്,അനു കുരിശിങ്കല്‍, ശ്രീജിത്ത് ചന്ദ്രന്‍, ജയേഷ് മോഹന്‍ എന്നീ ആറു സംവിധായകരാണ് ചിത്രം ഒരുക്കുന്നത്.മറീന മൈക്കില്‍, ആദില്‍ ഇബ്രാഹിം, മാല പാര്‍വതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രന്‍, പാര്‍വതി അരുണ്‍, ശിവജി ഗുരുവായൂര്‍, ബാബു അന്നൂര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.