മഹേഷ് നാരായണന്റെ ചിത്രത്തില്‍ ദുല്‍ഖര്‍ നായകന്‍

','

' ); } ?>

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു. ഇതിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു . ഗോപി സുന്ദര്‍ സംഗീത സംവിധാനവും സാനു ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.വിശ്വരൂപം, വാസിര്‍, ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് സാനു ജോണ്‍ വര്‍ഗീസ്.

സോയാ ഫാക്ടര്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്. ഒരു യമണ്ടന്‍ പ്രേമ കഥയാണ് ദുല്‍ഖറിന്റെ മറ്റൊരു മലയാളം പ്രോജക്ട്. ഇതിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ദുല്‍ഖര്‍ ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോയത്. കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് തിരക്കഥ രചിക്കുന്ന ഒരു യമണ്ടന്‍ പ്രേമകഥ സംവിധാനം ചെയ്യുന്നത് നവാഗതനായ ബി.സി. നൗഫലാണ്. നിഖില വിമലും സംയുക്ത മേനോനുമാണ് നായികമാര്‍. ദേസിംഗ് പെരിയ സാമി സംവിധാനം ചെയ്യുന്ന കണ്ണും കണ്ണും കൊള്ളൈയടിത്താല്‍, ആര്‍. കാര്‍ത്തിക്കിന്റെ വാന്‍ എന്നീ തമിഴ് ചിത്രങ്ങളിലും ദുല്‍ഖര്‍ നായകനാകുന്നുണ്ട്