പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

','

' ); } ?>

കൊച്ചി: മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് സംവിധായകനും നിര്‍മ്മാതാവുമായ തമ്പി കണ്ണന്താനം(65) അന്തരിച്ചു. രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.

മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ ‘രാജാവിന്റെ മകന്‍’ അടക്കം പതിനാറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇന്ദ്രജാലം, നാടോടി, വഴിയോരക്കാഴ്ചകള്‍, മാന്ത്രികം, മാസ്മരം, ചുക്കാന്‍, ഒന്നാമന്‍, ഭൂമിയിലെ രാജാക്കന്മാര്‍ തുടങ്ങിയവയാണ്‌ പ്രധാന ചിത്രങ്ങള്‍. മമ്മൂട്ടിയും സുരേഷ് ഗോപിയും, മുകേഷും അടക്കമുള്ളവരും അദ്ദേഹത്തിന്റെ സിനിമകളില്‍ നായകന്മാരായി അഭിനയിച്ചു. .

1953 ഡിസംബര്‍ 11ന് കാഞ്ഞിരപ്പള്ളിയിലായിരുന്നു തമ്പി കണ്ണന്താനം ജനിച്ചത്. 1983ല്‍ താവളം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. 2004ല്‍ റിലീസ് ചെയ്ത ‘ഫ്രീഡം’ എന്ന ചിത്രമാണ് അദ്ദേഹം ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്തത്. .

80,90 കാലഘട്ടങ്ങളില്‍ മലയാള ചലച്ചിത്രങ്ങളില്‍ സജീവമായിരുന്ന തമ്പി കണ്ണന്താനം അഞ്ച് ചിത്രങ്ങള്‍ നിര്‍മ്മിച്ചു. മൂന്നു ചിത്രങ്ങള്‍ക്ക് തിരക്കഥ രചിക്കുകയും ചെയ്തിട്ടുണ്ട്. പത്തോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.