“പാർവതിയെപ്പോലെ ടാർജറ്റ് ഓഡിയൻസിനെ മനസ്സിലാക്കിയ ഒരാളെ ഉർവശിക്കു ശേഷം കണ്ടിട്ടില്ല”; മഹേഷ് നാരായണൻ

','

' ); } ?>

വർഷങ്ങൾക്ക് ശേഷം മോഹൻലാലും, മമ്മൂട്ടിയുമൊരുമിച്ചെത്തുന്ന ചിത്രം പേട്രിയറ്റിൽ ചില സർപ്രൈസുകളുണ്ടെന്ന് തുറന്നു പറഞ്ഞ് സംവിധായകനും തിരക്കഥാകൃത്തുമായ മഹേഷ് നാരായണൻ. “മോഹൻലാൽ ചിത്രങ്ങളിൽ കട്ട് ചെയ്ത് കളയാൻ ഒന്നുമില്ലെന്നും, മമ്മൂട്ടി തുടക്കവും കഥാഗതിയും ക്ലൈമാക്‌സും എല്ലാം കണക്കുകൂട്ടി കൃത്യമായിട്ടാണ് അഭിനയിക്കുകയെന്നുംമഹേഷ് നാരായണൻ പറഞ്ഞു. കൂടാതെ പാർവതിയെപ്പോലെ ടാർജറ്റ് ഓഡിയൻസിനെ മനസ്സിലാക്കിയ ഒരാളെ ഉർവശിക്കു ശേഷം കണ്ടിട്ടില്ലെന്നും മഹേഷ് നാരായണൻ കൂട്ടിച്ചേർത്തു. മാതൃഭൂമി അക്ഷരോത്സവത്തി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“‘എന്റെ ഒരു പടത്തിലും നായികാനായകന്മാർ എല്ലാം തികഞ്ഞവരല്ല. ജീവിതത്തിൽ ഞാൻ അങ്ങനെ ഒരാളെ കണ്ടിട്ടില്ല. എല്ലാവരും ഒരു ഗ്രേ ഷേഡിലാണ്.’ പേട്രിയറ്റിൽ സർപ്രൈസുകളൊക്കെ ഉണ്ട്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് 10 ദിവസം ഈ സിനിമയ്ക്കായി വർക്ക് ചെയ്‌തു. ഇരുവരുടെയും രീതികൾ പ്രത്യേകമാണ്. ലാൽ സാർ അഭിനയിക്കുന്ന സിനിമകളിൽ എനിക്ക് കട്ട് ചെയ്യാൻ പറ്റുന്നില്ല. കാരണം ഒന്നും കളയാനില്ല! മമ്മൂക്കയാവട്ടെ ഷാർപാണ്. തുടക്കവും കഥാഗതിയും ക്ലൈമാക്‌സും എല്ലാം കണക്കുകൂട്ടി കൃത്യമായിട്ടാണ് അഭിനയിക്കുക!. പാർവതിയെപ്പോലെ ടാർജറ്റ് ഓഡിയൻസിനെ മനസ്സിലാക്കിയ ഒരാളെ ഉർവശിക്കു ശേഷം കണ്ടിട്ടില്ല.” മഹേഷ് നാരായണൻ പറഞ്ഞു.

“ഏറ്റവും കൂടുതൽ സ്വാധീനശക്തിയുള്ള മാധ്യമമാണ് ഇപ്പോൾ സിനിമ. സെൻസർഷിപ്പിൻ്റെ തോത് കൂടിയിട്ടുണ്ട്. വിശ്വരൂപത്തിന് സെൻസർ ബോർഡ് 95 പേജ് ആണ് കട്ട് ചെയ്യാൻ പറഞ്ഞത്. ആകെ 125 പേജ് ഉള്ളൂ. പിന്നീട് അനുരഞ്ജന ചർച്ചയാണ്. നമുക്ക് പ്രതിഷേധിച്ച് ഒരു ലെവൽ വരെ പോകാൻ പറ്റൂ. പണ്ട് എംജിആറിൻ്റെ ഒരു സിനിമ ഇറങ്ങാൻ പോയപ്പോൾ ഡിഎംകെ പ്രവർത്തകർ കരുണാനിധിയെ പോയി കണ്ടു. നമ്മളെക്കുറിച്ച് മോശം പറയുന്ന ഒരു സിനിമ വരുന്നുണ്ട് എന്നായിരുന്നു പ്രവർത്തകരുടെ പരാതി. രണ്ടു മണിക്കൂർ സിനിമകൊണ്ട് പൊളിഞ്ഞു പോകുന്നതാണോ നമ്മുടെ ഈ പാർട്ടി? ആ സിനിമ വരട്ടെ എന്നായിരുന്നു കരുണാനിധിയുടെ മറുപടി’.” മഹേഷ് നാരായണൻ കൂട്ടിച്ചേർത്തു.