മഹാവീര്യർ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം പ്രമേയം കൊണ്ടും അവതരണം കൊണ്ടും ഏറെ വൈവിധ്യം പുലര്‍ത്തിയ ചിത്രമായിരുന്നു മഹാവീര്യര്‍. കുടാതെ പ്രേക്ഷകര്‍ ഒടിടി റിലീസിനായി കാത്തിരുന്നു നിവിന്‍ പോളി ചിത്രം കൂടെയായിരുന്നു ഇത്.
ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് . പ്രമുഖ പ്ലാറ്റ്‌ഫോം ആയ സണ്‍ നെക്സ്റ്റിലൂടെയാണ് ചിത്രം എത്തുക. ഫെബ്രുവരി 10 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

 

പോളി ജൂനിയര്‍ പിക്ചര്‍സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആസിഫ് അലി,ലാല്‍, ലാലു അലക്‌സ്, സിദ്ദിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവര്‍ മറ്റു വേഷങ്ങളിലെത്തുന്നു.