ജെ സി ഡാനിയല്‍ ചലച്ചിത്ര പുരസ്‌കാരം: ജോജു ജോര്‍ജ് മികച്ച നടന്‍,ദുര്‍ഗ കൃഷ്ണ നടി

ജെ സി ഡാനിയല്‍ ഫൗണ്ടേഷന്റെ പതിമൂന്നാമത് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൃഷാന്ദ് ആര്‍ കെ സംവിധാനം ചെയ്ത ‘ആവാസവ്യഹം’ ആണു മികച്ച ചിത്രം. ‘മധുര’ത്തിലൂടെ അഹമ്മദ് കബീര്‍ മികച്ച സംവിധായകനായി. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് സിനിമകളിലെ അഭിനയിത്തിന് ജോജു ജോര്‍ജിനെ മികച്ച നടനായി തെരഞ്ഞെടുത്തു. ദുര്‍ഗ കൃഷ്ണയാണ് മികച്ച നടി. ചിത്രം ഉടല്‍. ആര്‍ ശരത്ത് അധ്യക്ഷനും വിനു എബ്രഹാം, വി സി ജോസ്, അരുണ്‍ മോഹന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 2021ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്.

മികച്ച രണ്ടാമത്തെ ചിത്രം – (സംവിധാനം ഫാ. വര്‍ഗീസ് ലാല്‍, നിര്‍മാണം ഡോ. ഗിരീഷ് രാംകുമാര്‍)

മികച്ച സ്വഭാവ നടന്‍- രാജു തോട്ടം (ഹോളിഫാദര്‍)

മികച്ച സ്വഭാവ നടി- നിഷ സാരംഗി (പ്രകാശന്‍ പറക്കട്ടെ)

മികച്ച ഛായാഗ്രാഹകന്‍- ലാല്‍ കണ്ണന്‍ (തുരുത്ത്)

മികച്ച തിരക്കഥാകൃത്ത്- ചിദംബരം എസ് പൊതുവാള്‍ (ജാന്‍ എ മന്‍)

മികച്ച അവലംബിത തിരക്കഥ- ഡോ. ജോസ് കെ മാനുവല്‍ (ഋ)

മികച്ച ഗാനരചയിതാവ്- പ്രഭാവര്‍മ (ഉരു, ഉള്‍ക്കനല്‍)

സംഗിത സംവിധാനം (ഗാനം)- അജയ് ജോസഫ് (എ ഡ്രമാറ്റിക് ഡെത്ത്)

മികച്ച പശ്ചാത്തല സംഗീത സംവിധാനം- ബിജിബാല്‍ (ലളിതം സുന്ദരം, ജാന്‍ എ മന്‍)

മികച്ച ഗായകന്‍- വിനീത് ശ്രീനിവാസന്‍ (മധുരം, പ്രകാശന്‍ പറക്കട്ടെ)

മികച്ച ഗായികമാര്‍- അപര്‍ണ രാജീവ് (തുരുത്ത്), മഞ്ജരി (ആണ്, ഋ)

ചിത്രസംയോജനം- മഹേഷ് നാരായണന്‍. രാജേഷ് രാജേന്ദ്രന്‍ (നായാട്ട്)

കലാസംവിധാനം- മുഹമ്മദ് ബാവ (ലളിതം സുന്ദരം)

ശബ്ദമിശ്രണം- എം ആര്‍ രാജാകൃഷ്ണന്‍ (ധരണി)

വസ്ത്രാലങ്കാരം- സമീറ സനീഷ് (സാറാസ്, മ്യാവൂ, ലളിതം സുന്ദരം)

മികച്ച മേക്കപ്പ്- റോണക്‌സ് സേവ്യര്‍ ( സാറാസ്, നായാട്ട്)

നവാഗത സംവിധായകര്‍ – വിഷ്ണു മോഹന്‍ (മേപ്പടിയാന്‍), ബ്രൈറ്റ് സാം റോബിന്‍ (ഹോളിഫാദര്‍)

മികച്ച ബാലചിത്രം- കാടകലം (സംവിധാനം- സഖില്‍ രവീന്ദ്രന്‍)

മികച്ച ബാലതാരം (ആണ്‍)- സൂര്യ കിരണ്‍ പി ആര്‍ (മീറ്റ് എഗെയ്ന്‍)

മികച്ച ബാലതാരം (പെണ്‍)- ആതിഥി ശിവകുമാര്‍ (നിയോഗം)

മികച്ച അഭിനേതാവിനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം – ഉണ്ണി മുകുന്ദന്‍ (മേപ്പടിയാന്‍)