വിക്രമിന്റെ ‘മഹാവീര കര്‍ണ്ണന്‍’- മെയ്ക്കിംഗ് വീഡിയോ കാണാം

','

' ); } ?>

സൂപ്പര്‍താരം ചിയാന്‍ വിക്രമിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ആര്‍എസ് വിമല്‍ മഹാവീര കര്‍ണ്ണന്റെ മേക്കിങ് വീഡിയോ പങ്കുവച്ചു. വിക്രം നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം ‘മഹാവീര്‍ കര്‍ണ്ണ’ അണിയറയില്‍ ഒരുങ്ങുകയാണ്. വിമലിന്റെ സംവിധാനത്തില്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായാണ് ചിത്രം ഒരുങ്ങുന്നത്. 32 ഭാഷകളില്‍ ചിത്രം മൊഴിമാറ്റം ചെയ്തും പുറത്തിറക്കും.

‘എന്നു നിന്റെ മൊയ്തീന്‍’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകന്‍ ആര്‍ എസ് വിമല്‍ ഒരുക്കുന്ന ഇതിഹാസചിത്രമാണ് ‘മഹാവീര്‍ കര്‍ണ്ണ’. 300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ബാഹുബലി: ദ കണ്‍ക്ലൂഷന്‍’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനെക്കാളും വലിയ ബജറ്റാണിത്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് 250 കോടി രൂപയായിരുന്നു ചെലവ് വന്നത്. ‘മഹാവീര്‍ കര്‍ണ്ണ’യുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തേ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

വിക്രമിനു പുറമെ ബോളിവുഡില്‍ നിന്നുളള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഹോളിവുഡിലെ പ്രഗത്ഭരായ ടെക്‌നീഷന്‍മാരും ചിത്രത്തിന്റെ അണിയറയിലുണ്ട്. ‘ഗെയിം ഓഫ് ത്രോണ്‍സി’നു പിറകില്‍ പ്രവര്‍ത്തിച്ച ടെക്‌നീഷന്‍മാരും ഈ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ഇന്ത്യയിലെയും വിദേശത്തെയും സ്റ്റുഡിയോകളിലായിരുന്നു ‘മഹാവീര്‍ കര്‍ണ്ണ’യുടെ ചിത്രീകരണം.