നികുതി വെട്ടിപ്പ് കേസില്‍ എ.ആര്‍ റഹ്‌മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

നികുതി വെട്ടിപ്പ് കേസില്‍ സംഗീതസംവിധായകന്‍ എ.ആര്‍ റഹ്‌മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. നികുതി ഒഴിവാക്കുന്നതിനായി റഹ്‌മാന്‍ തന്റെ ചാരിറ്റബിള്‍ ട്രസ്റ്റായ എ.ആര്‍ റഹ്‌മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് മൂന്ന് കോടി രൂപ വകമാറ്റിയെന്നാണ് ആരോപണം. ആദായ നികുതി വകുപ്പ് നല്‍കിയ കേസിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

യു.കെ ആസ്ഥാനമായുള്ള ടെലികോം കമ്പനിക്കായി 2011-12 സാമ്പത്തിക വര്‍ഷത്തിലാണ് എക്‌സ്‌ക്ലൂസീവ് റിംഗ്‌ടോണുകള്‍ കമ്പോസ് ചെയ്ത വകയില്‍ റഹ്‌മാന് 3.47 കോടി രൂപ വരുമാനം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട നികുതി കേസാണിതെന്ന് ആദായനികുതി വകുപ്പിന്റെ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലര്‍ ടി.ആര്‍ സെന്തില്‍ കുമാറാണ് പറഞ്ഞു .മൂന്നു വര്‍ഷത്തേയ്ക്കായിരുന്നു കരാര്‍.പണം നേരിട്ട് ഫൗണ്ടേഷനിലേക്ക് അടയ്ക്കാനായിരിക്കുന്നു റഹ്‌മാന്‍ കമ്പനിയോട് ആവശ്യപ്പെട്ടത്.2015 ലാണ് ഇതുമായി ബന്ധപ്പെട്ട കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.