പ്രണയദിനത്തില്‍ ‘മധുരം ‘ ടീസര്‍

','

' ); } ?>

ജൂണ്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ അഹമ്മദ് ഖബീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മധുരം ‘എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി .ജോസഫ്, പൊറിഞ്ചുമറിയംജോസ്,ചോല എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു ക്രിയേഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്,അര്‍ജുന്‍ അശോകന്‍ നിഖിലാ വിമല്‍ ശ്രുതി രാമചന്ദ്രന്‍, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

ഒരു പ്രണയ കഥയാണ്’ മധുരം ‘പറയുന്നത്.പ്രധാന താരങ്ങളോടൊപ്പം തന്നെ നൂറോളം മറ്റു താരങ്ങളും ഈ സിനിമയില്‍ അണിനിരക്കുന്നു.
ചിത്രത്തിന്റെ ക്യാമറ ജിതിന്‍ സ്റ്റാനിസ്‌ലാസ്. ആഷിക് ഐമര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. കോ പ്രൊഡ്യൂസേഴ് സ് ബാദുഷ, സുരാജ്. എഡിറ്റിംങ് മഹേഷ് ബുവനെന്തു , ആര്‍ട്ട് ഡയറക്ടര്‍ ദിലീപ് നാഥ്, കോസ്റ്റും ഡിസൈനെര്‍ സമീറ സനീഷ്, മെയ്ക്കപ്പ് റോണെക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈനെര്‍ ധനുഷ് നായനാര്‍, സൗണ്ട് മിക്‌സ് വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അതുല്‍ എസ് ദേവ്, സ്റ്റില്‍സ് രോഹിത്ത് കെ സുരേഷ്, ഡിസൈന്‍ എസ്‌ത്തെറ്റിക്ക് കുഞ്ഞമ്മ എന്നിവര്‍ ചേര്‍ന്നാണ്. പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.