രാം ചരണിനെ നായകനാക്കി ശങ്കര്‍ ചിത്രം ഒരുങ്ങുന്നു

സംവിധായകന്‍ ശങ്കര്‍ ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. രാം ചരണാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ശങ്കറും, രാം ചരണും ചേര്‍ന്ന് നിര്‍വഹിച്ചു. 2022ലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.രാം ചരണിന്റെ പതിനഞ്ചാമത്തെ ചിത്രമാണിത്.

ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. തങ്ങളുടെ നിര്‍മ്മാണ രംഗത്തെ നാഴിക കല്ലാകും ഈ ചിത്രമെന്ന് ദില്‍ രാജു പറയുന്നു. ”ഇത് പാന്‍ ഇന്ത്യ പദ്ധതിയായിരിക്കും. ചരണും ശങ്കറും ഒരുമിച്ച് വരുന്നത് തീര്‍ച്ചയായും ഒരു വലിയ കാര്യമാണ്. പ്രതീക്ഷകള്‍ വളരെ വലുതായിരിക്കും. സിനിമാ പ്രേമികള്‍ക്ക് ആസ്വാദ്യകരമാകുന്ന ചിത്രം നിര്‍മ്മിക്കും. ചിത്രത്തിലെ അഭിനേതാക്കളുടെയും മറ്റും പേരുകള്‍ ഉടന്‍ വെളിപ്പെടുത്തും”ദില്‍ രാജു അറിയിച്ചു.