പഴയ പടക്കൊപ്പം സ്ലോമോഷനില്‍ നടന്ന് രാജ…. മധുര രാജയുടെ പുതിയ പോസ്റ്റര്‍ പുറത്ത്..

മമ്മൂക്കയുടെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2019ല്‍ പുറത്തിരങ്ങാനിരിക്കുന്ന പോക്കിരാജയുടെ രണ്ടാം ഭാഗമായ മധുരരാജ. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിന് വേണ്ടി അതീവ ആകാംക്ഷയിലാണ്. പൃഥ്വിരാജ് മമ്മൂക്ക കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പോക്കിരി രാജ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. ഇതു തന്നെ രണ്ടാം ഭഗാത്തിലും ആവര്‍ത്തിക്കുമെന്നുള്ള പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ഒപ്പം ചിത്രത്തില്‍ മലയാളികളുടെ പ്രിയങ്കരിയായ സണ്ണി ലിയോണും ഒരു നൃത്തവുമായി എത്തുന്നുണ്ട്. ഇപ്പോള്‍ ആരാധകരെ ആകാംക്ഷയിലാഴ്ത്തിക്കൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറപ്പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

മമ്മൂട്ടിയുടെ സഹോദരനായി ആദ്യ ഭാഗത്തില്‍ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ പൃഥ്വിരാജായിരുന്നു എത്തിയത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ പൃഥ്വിയ്ക്ക് പകരം എത്തുന്നത് തമിഴ് യുവതാരം ജയ് ആണ്. പുറത്തു വന്നിരിക്കുന്ന പോസ്റ്ററില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ജയ്യും ഉണ്ട്. അനുയായികളോടൊപ്പം മാസ് ലുക്കില്‍ നടന്നു വരുന്ന മമ്മൂക്കയാണ് പുതിയ പോസ്റ്ററില്‍. മമ്മൂട്ടിയ്ക്കും ജയ്ക്കുമൊപ്പം നോബി മാര്‍ക്കോസുമുണ്ട്. മമ്മൂട്ടിയാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്.

പോക്കിരി രാജയുടെ അതേ സ്‌റ്റൈലില്‍ തന്നെയാണ് മധുരാജയും എത്തുന്നത്. മമ്മൂക്കയുടെ ഗെറ്റപ്പിനൊന്നും ഒരു മാറ്റവുമില്ല. പുലി മുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് ഒരുക്കുന്ന ചിത്രമാണിത്. ആശിഷ് വിദ്യാര്‍ഥി, ജഗപതി ബാബു, അതുല്‍ കുല്‍ക്കര്‍ണി, നെടുമുടി വേണു. ഷമ്‌നാ കാസിം, അജുവര്‍ഗീസ്, രമേഷ് പിഷാരടി, ധര്‍മജന്‍, വിജയ രഘവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.