“ആ നടന്‍ എന്റെ മുഖത്ത് അടിച്ചു, ദേഷ്യത്തിൽ ഞാനും തിരിച്ചടിച്ചു”; മധു ബാല

','

' ); } ?>

നടന്‍ നാന പടേക്കര്‍ തന്നെ തല്ലിയതിനെക്കുറിച്ച് തുറന്നു സംസാരിച്ച് നടി മധുബാല രഘുനാഥ്. തന്നെ അടിച്ച ദേഷ്യത്തിൽ താനും തിരിച്ചടിച്ചെന്നും, അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചാണ് താൻ മെത്തേഡ് ആക്ടര്‍ ആകുന്നതെന്നും മധൂ പറഞ്ഞു. ഹിന്ദി റഷിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘അന്നേ നാച്വറല്‍ ആക്ടിങില്‍ ഒരുപാട് ശ്രദ്ധിക്കുന്ന നടനായിരുന്നു നാന പടേക്കര്‍. കൂടെ അഭിനയിക്കുന്നവരും അത് ശ്രദ്ധിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. നാന പടേക്കറുടെ കൂടെ അഭിനയിച്ചാണ് ഞാന്‍ മെത്തേഡ് ആക്ടര്‍ ആകുന്നത്. യശ്വന്തിലെ ഒരു സീന്‍ ശൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ ഗ്ലിസറിന്‍ ഉപയോഗിക്കണമായിരുന്നു. പക്ഷെ അദ്ദേഹം എന്നെ ഗ്ലിസറിന്‍ ഉപയോഗിക്കാന്‍ സമ്മതിച്ചില്ല. നീയിത് ഫീല്‍ ചെയ്യണം, സ്വഭാവികമായി തന്നെ കണ്ണീര് വരണം എന്ന് പറഞ്ഞു. പക്ഷെ എനിക്ക് സാധിച്ചില്ല. അപ്പോള്‍ അദ്ദേഹം എന്നെ ശരിക്കും അടിച്ചു. ശക്തമായ അടിയായിരുന്നു. എന്റെ കണ്ണില്‍ വെള്ളം വന്നു.’ മധൂ പറഞ്ഞു.

‘പക്ഷേ ആ അടി ഞാന്‍ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. പെട്ടന്നുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം, എനിക്ക് ഞെട്ടലുണ്ടാക്കി, ദേഷ്യവും വന്നു. റിഹേഴ്‌സലില്‍ പോലും അങ്ങനെ ചെയ്തു നോക്കിയിരുന്നില്ല, അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായിരുന്നു അത്. ഞാന്‍ വളരെ ഷോര്‍ട്ട് ടെംപഡ് ആയിട്ടുള്ള ആളാണ്, ആ ദേഷ്യത്തില്‍ ഞാനും തിരിച്ചടിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ച കാര്യമായിരുന്നു അത് എങ്കിലും ആ സീന്‍ സിനിമയെ ഒരുപാട് സഹായിച്ചു. വളരെ ഇന്റന്‍സ് ആയ രംഗമായിരുന്നു അത്, അത് ചിത്രീകരിക്കാനായി സംവിധായകന്‍ അനില്‍ മാട്ടൂ ഒരു ദിവസം മുഴുവനായി മാറ്റിവച്ചിരുന്നു. ഈ സംഭവത്തോടെ അര ദിവസത്തില്‍ തന്നെ എല്ലാം തീര്‍ന്നു. ഇതിലും നന്നായി എങ്ങനെ കിട്ടാനാണ് എന്നാണ് ചോദിച്ചത്.’ മധൂ കൂട്ടിച്ചേർത്തു.

നീലഗിരി, യോദ്ധ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് മധുബാല. വലിയൊരു ബ്രേക്കിന് ശേഷം ചിന്ന ചിന്ന ആശൈ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് നടി. അതേസമയം, വർഷാ വാസുദേവ് ഒരുക്കുന്ന ചിത്രമാണ് ‘ചിന്ന ചിന്ന ആസൈ’. ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതയായ വർഷാ വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വർഷാ വാസുദേവ്ഒരുക്കുന്ന ചിത്രം കൂടിയാണിത്.