രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാധവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.നമിത പ്രമോദാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.നമിത തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
തന്റെ അടുത്ത ചിത്രമായ മാധവിയുടെ ഫസ്റ്റലുക്ക് പങ്കുവെക്കുന്നു. രഞ്ജിത്തിനൊപ്പം സിനിമ ചെയ്യാന്‍ കുറച്ച് കാലമായി കാത്തിരിക്കുന്നു.സന്തോഷമുണ്ടെന്നും നമിത ഫേസ്ബുക്കില്‍ കുറിച്ചു.
നടി ശ്രീലക്ഷ്മിയും ചിത്രത്തില്‍ പ്രധാന കഥാപാത്രകമാണെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ശ്രീലക്ഷ്മി നമിതയും തമ്മിലുളള സംഭഷണ രംഗമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉളളത്.
അതേ സമയം സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.