പ്രഭാസ്-സെയ്ഫ് ചിത്രം ‘ആദിപുരുഷി’ന്റെ സെറ്റില്‍ തീപിടിത്തം

പ്രഭാസ്, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ‘ആദിപുരുഷി’ന്റെ ലൊക്കേഷനില്‍ തീപിടുത്തം. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം.

സെറ്റിലെ ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന്റെ കാരണം. അപകടം ഉണ്ടായ സമയത്ത് ഗുര്‍ഗോണിലെ സിനിമ ലൊക്കേഷനില്‍ അറുപതോളം പേര്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രഭാസും സെയ്ഫ് അലിഖാനും ഷൂട്ടിന്റെ ഭാഗമായിരുന്നില്ല.ആളപായമൊന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.3ഡി ആക്ഷന്‍ ഡ്രാമയായ ചിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്. ഹിന്ദി-തെലുങ്കു ഭാഷകളിലാണ് ആദിപുരുഷ് ചിത്രീകരിക്കുന്നത്. കൂടാതെ തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്.2022 ആഗസ്റ്റ് പതിനൊന്നിനാണ് ‘ആദിപുരുഷ്’ റിലീസ് ചെയ്യുക.

ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രഭാസാണ് ചിത്രത്തില്‍ രാമനായി എത്തുന്നത്. സെയ്ഫ് അലി ഖാനാണ് രാവണ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ലങ്കേഷ് എന്നാണ് ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ കഥാപാത്രത്തിന്റെ പേര്.