‘മാരി 2’ വില്ലന്‍ ടൊവീനോയുടെ കിടിലന്‍ പോസ്റ്റര്‍…

തമിഴ് നടന്‍ ധനുഷിന്റെ പുതിയ ചിത്രമായ ‘മാരി 2’ വില്‍ നടന്‍ ടൊവിനൊ തോമസ് വില്ലനായി എത്തുന്ന വിവരം നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ടൊവീനോയുടെ കഥാപാത്രത്തിന്റെ ഒരു കിടിലന്‍ പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ധനുഷ്.

ഹിപ്പി ലുക്കില്‍ കയ്യില്‍ ടാറ്റുവുമായി ഒരു വില്ലന്‍ ചിരിയുമായി നില്‍ക്കുന്ന ടൊവീനോയുടെ ചിത്രമാണ് ധനുഷ് പങ്കുവെച്ചിട്ടുള്ളത്. താനറ്റോസ് എന്ന പേരില്‍ അറിയപ്പെടുന്ന ‘ബീജ’ എന്ന കഥാപാത്രമാണ് ടൊവീനൊ അവതരിപ്പിക്കുന്നത്. ചിത്രത്തിലെത്തുന്ന സായ് പല്ലവിയുടെയും കൃഷ്ണ കുലശേഖരന്റെയും കഥാപാത്രങ്ങളുടെ ഫോട്ടോ കഴിഞ്ഞ ദിവസങ്ങളില്‍ ധനുഷ് തന്റെ പേജിലൂടെ പങ്കുവെച്ചിരുന്നു.

ധനുഷ് തന്നെ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബാലാജി മോഹനാണ്. വുണ്ടര്‍ ബാര്‍സ് സിനിമാസിന്റെ കീഴില്‍ പുറത്തിറങ്ങുന്ന ചിത്രം ഡിസംബര്‍ 21 മുതല്‍ തിയേറ്ററുകളിലെത്തും. പോസ്റ്റര്‍ കാണാം…