ധനുഷ്- കാര്‍ത്തിക് നരേന്‍ ചിത്രം ‘മാരന്‍’ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ധനുഷ് നായകനാകുന്ന മാരന്‍ എന്ന ചിത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.ധനുഷിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സത്യ ജ്യോതി ഫിലിംസാണ് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.ധനുഷിന്റെ 43ാമത് ചിത്രമാണിത്.

കാര്‍ത്തിക് നരേനും ധനുഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജി വി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. മാളവിക മേനോനാണ് ചിത്തത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ധനുഷും മാളവികയും ചിത്രത്തില്‍ മാധ്യമ പ്രവര്‍ത്തകരെയാണ് എത്തുന്നത്. സമൃുതി വെങ്കിട്ട്, സമുതിരകനി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

ഹോളിവുഡ് ചിത്രം ദി ഗ്രേ മാന്‍, സെല്‍വരാഘവന്‍ ചിത്രം നാനെ വരുവേന്‍, ആയിരത്തില്‍ ഒരുവന്‍ 2 തുടങ്ങിയ ചിത്രങ്ങളും ധനുഷിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ബോളിവുഡ് ചിത്രം ‘അദ്രങ്കി രേ’യും താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്.

ജഗമെ തന്തിരം,കര്‍ണന്‍ എന്നിവയാണ് അടുത്തിടെ പുറത്തിറങ്ങി ധനുഷിന്റെ ചിത്രങ്ങള്‍.ജര്‍മ്മന്‍,ഇറ്റാലിയന്‍,സ്പാനിഷ്,പോര്‍ച്ചുഗീസ് തുടങ്ങി 17 ഭാഷകളിലായി 190 രാജ്യങ്ങളില്‍ ഒരേ സമയം നെറ്റ് ഫ്‌ലിക്‌സ് വഴി കാഴ്ചക്കാരിലെത്തിയ ചിത്രമായിരുന്നു ജഗമെ തന്തിരം.ധനുഷും സംവിധായകന്‍ കാര്‍ത്തിക് സുബരാജും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണിത്.ഐശ്വര്യ ലെക്ഷ്മി,കലയ്യരാസന്‍, ശരത് രവി, ജെയിംസ് കോസ്‌മോ, റോമന്‍ ഫിയോറി, സൗന്ദര്‍രാജ, ദുരൈ രാമചന്ദ്രന്‍, മാസ്റ്റര്‍ അശ്വത് എന്നിവരുള്‍പ്പെടെയുള്ള വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. ചിത്രത്തില്‍ മലയാളികളുടെ നീണ്ടനിര തന്നെയുണ്ട്.മലയാളി താരങ്ങളായ ജോജു ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ മലയാളി താരങ്ങള്‍ക്ക് പുറമേ തൃപ്പൂണിത്തുറ സ്വദേശിയായ അനൂപ് ശശിധരനും വേഷമിടുന്നു.മധുര കേന്ദ്രമായുള്ള ഗ്യാങ് ലീഡറായാണു ധനുഷ് ഈ സിനിമയിലെത്തുന്നത്.പാതിവഴിയിലായ ബിസിനസ് പൂര്‍ത്തിയാക്കുന്നതിനായി ലണ്ടനിലേക്കു പോകുന്നതും തുടര്‍സംഭവങ്ങളുമാണു സിനിമയുടെ ഇതിവൃത്തം.

ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് കര്‍ണന്‍.നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും നേടിയ പരിയേറും പെരുമാളിനു ശേഷം മാരി സെല്‍വരാജ് ഒരുക്കിയ ചിത്രം കൂടിയാണിത്.കര്‍ണനും ഏറെ നിരൂപ പ്രശംസ നേടിയ ചിത്രമാണ്.രജിഷ വിജയന്‍ ആണ് നായികയായെത്തിയത്.മലയാളിതാരം ലാലും പ്രധാനവേഷം കൈകാര്യം ചെയ്തു.സംഗീതം സന്തോഷ് നാരായണന്‍. തേനി ഈശ്വരാണ് ഛായാഗ്രഹണം.