ഏറെ സവിശേഷതകളുമായി ‘എംടാക്കി’ ചിങ്ങം ഒന്നിന്

സിനിമാ പ്രേമികൾക്ക് പുത്തൻ ദൃശ്യ വിസ്മയമൊരുക്കാൻ എംടാക്കി (MTalkie) എന്ന ഒടിടി പ്ലാറ്റ്ഫോം ചിങ്ങം ഒന്നിന് മിഴി തുറക്കുന്നു. ആദ്യ മാസങ്ങളിൽ മലയാള സിനിമകൾ പ്രദർശിപ്പിച്ചു കൊണ്ട് തുടക്കംകുറിക്കുന്ന എംടാക്കി, പിന്നീട് തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി സിനിമകളും, സ്പാനിഷ്, ഇറാനിയൻ സിനിമകളും പ്രേക്ഷകർക്കു മുമ്പിൽ എത്തിക്കും. സൂപ്പർസ്റ്റാർ സിനിമകളും കലാമൂല്യമുള്ള ലോകോത്തര സിനിമകളും പ്രേക്ഷകർക്ക് എംടാക്കിയിലൂടെ വീക്ഷിക്കാനാവും.

ഒരു സിനിമ റിലീസ് ചെയ്തു നിമിഷങ്ങൾക്കുള്ളിൽ, അനധികൃതമായി പകർത്തി ഓൺലൈൻ സൈറ്റുകളിൽ പ്രദർശിപ്പിക്കുന്ന ഈ കാലത്ത്, എംടാക്കി പ്രാധാന്യം കൊടുക്കുന്നത് കണ്ടന്റ് സെക്യൂരിറ്റിക്കാണ്. എന്നാൽ സിനിമ മേഖലയെ തകർക്കുന്ന പൈറസി എന്ന വിപത്തിനെ മുഴുവനായും ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്  എംടാക്കി എന്ന പുതിയ ഒടിടി പ്ലാറ്റ്ഫോമെന്ന് കമ്പനി അധികൃതർ അവകാശപ്പെട്ടു. വരും മാസങ്ങളിൽ സൗത്ത് ഇന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി നിരവധി സിനിമകൾ എംടാക്കി​യിലൂടെ സിനിമാപ്രേമികൾക്ക് ആസ്വദിക്കാം.

സൈബർ സെക്യൂരിറ്റി രംഗത്ത് വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള സാങ്കേതിക വിദഗ്ധരാണ് ഇത്തരമൊരു നേട്ടം കൈവരിക്കാൻ എംടാക്കിയെ സജ്ജമാക്കിയത്.  സൈറ്റിൽ നിന്നും സിനിമ നേരിട്ട് ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്നില്ല എന്നു മാത്രമല്ല, സ്ക്രീൻ റെക്കോർഡിങ് പോലും തടയാൻ പറ്റുന്ന രീതിയിലാണ് എംടാക്കി രൂപകൽപ്പന ചെയ്തിരിക്കുന്നത്.കൊച്ചിയും ദുബായിയും ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌ക്വാഡ് മൈൻഡ് ഐടി സെക്യൂരിറ്റി കമ്പനിയാണ് എംടാക്കി എന്ന ഒടിടി പ്ലാറ്റഫോം ജനങ്ങളിലേക്ക് എത്തിക്കുന്നുന്നത്.

കൂടുതൽ വിവരങ്ങൾക്കായി ഒടിടിയുടെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് www.mtalkie.com . സിനിമാ  നിർമാതാക്കളും വിതരണക്കാരും തങ്ങളുടെ സിനിമകൾ എംടാക്കി ഒടിടിയിൽ പ്രദർശിപ്പിക്കുന്നതിനായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ  +919207094607 അല്ലെങ്കിൽ  ഇമെയിൽ ചെയ്യുക marketing@mtalkie.com. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.