അയ്യപ്പന്‍ നായരായി മാസ് ലുക്കില്‍ പവന്‍ കല്യാണ്‍

‘ഭീംല നായക്’ എന്ന ചിത്രത്തില്‍ അയ്യപ്പന്‍ നായരായി മാസ് ലുക്കില്‍ പവന്‍ കല്യാണ്‍. 2020 ലെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു അയ്യപ്പനും കോശിയും. സച്ചി സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജു മേനോനും പ്രിത്വിരാജ് സുകുമാരനുമാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ഹിന്ദി അടക്കം പല ഭാഷകളുടെയും റീമേക്ക് അവകാശം വിറ്റു പോയിരുന്നു.

ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് അണിയറയില്‍ ഒരുങ്ങുകയാണ്.മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രം തെലുങ്കില്‍ എത്തുമ്പോള്‍ പേര് ‘ഭീംല നായക്’ എന്നാണ്. കോശിയായി തെലുങ്കില്‍ എത്തുന്നത് രാണാ ദഗുഭാട്ടിയാണ്.ചിത്രത്തിലെ ഒരു വീഡിയോ ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട് പവന്‍ കല്യാണിന്റെ മാസ്സ് എന്‍ട്രി സീന്‍ ആണ് വീഡിയോയിലുള്ളത്. കോശിയെ അയ്യപ്പന്‍ നായര്‍ ലോഡ്ജിലെത്തി പൂട്ടാന്‍ നോക്കുന്ന രംഗത്തിന്റെ തെലുങ്ക് വേര്‍ഷന്‍ ആണിത്. ചിത്രം തെലുങ്കില്‍ എത്തുമ്പോള്‍ മാസ്സ് സിനിമ ആയി മാറുമോ എന്നാണ് മലയാളി ആരാധകര്‍ക്ക് കൗതുകം.

സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച് 2020 ഫെബ്രുവരി 7ന് പ്രദര്‍ശനത്തിനെത്തിയ ഒരു മലയാളഭാഷ ആക്ഷന്‍ത്രില്ലര്‍ ചലച്ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും, ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റ്റെ ബാനറില്‍ രഞ്ജിത്തും ,പി.എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ജേക്‌സ് ബിജോയ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തത്. സുദീപ് ഇളമണ്‍ ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം രഞ്ജന്‍ എബ്രഹാമാണ് ചെയ്തത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ഈ ചിത്രം തിയേറ്ററുകളില്‍ വിതരണത്തിന് എത്തിച്ചു. തിയേറ്ററുകളില്‍ നിന്നും അനുകൂലമായ അഭിപ്രായം ലഭിച്ച ഈ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കി.

https://www.youtube.com/watch?v=aQ7ptAdZgHM