“ചില ഓർമ്മക്കുറവുകൾക്ക് പേര് ‘മറവി’ എന്നല്ല. ‘നന്ദികേട്’ എന്നാണ്”; മനു മഞ്ജിത്ത്‌

','

' ); } ?>

റീ റിലീസിനെത്തിയ മോഹൻലാൽ ചിത്രം “രാവണ പ്രഭു” വിന്റെ പുതിയ പോസ്റ്ററിൽ നിന്നും ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ഒഴിവാക്കിയതിൽ വിമർശനവുമായി ഗാന രചയിതാവ് മനു മഞ്ജിത്ത്‌. മരിച്ചു പോയെന്നേ ഉള്ളൂ. മറഞ്ഞു പോയിട്ടില്ലെന്ന് മനു മഞ്ജിത്ത്‌ പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ വിമർശനം.

‘പുതിയ 4K പതിപ്പിൻ്റെ പോസ്റ്ററിലേക്ക് പഴയ പേരുകൾ പകർത്തി എഴുതുമ്പോൾ അതിൽ “ഗിരീഷ് പുത്തഞ്ചേരി” എന്നൊരു പേര് വെട്ടിക്കളയാനുള്ള ‘ധൈര്യം’ തോന്നിയത് ആർക്കാണെന്നറിയില്ല. ഇപ്പോഴും തിയേറ്ററിൽ കേൾക്കുന്ന ആ കടലിരമ്പം ഉറഞ്ഞാടുമ്പോൾ ഉരുവിടുന്നത് “കരിമേഘക്കെട്ടഴിഞ്ഞൊരാകാശക്കാവിലിന്ന്….”, “മഴക്കാറ് മായം കാട്ടും രാവാണേ” എന്നും… ഉള്ളു വിങ്ങുന്നത് “തുടിയായ് ഞാനുണരുമ്പോൾ ഇടനെഞ്ചിൽ നീയെന്നും ഒരു രുദ്രതാളമായ് ചേർന്നിരുന്നു..” എന്നും… “വാർമൃദംഗാദി വാദ്യവൃന്ദങ്ങൾ വാനിലുയരു”മ്പോൾ അതിനൊത്ത് പ്രണയിച്ചുമാണ്. അതൊക്കെ സമ്മാനിച്ച പ്രതിഭാസം മരിച്ചു പോയെന്നേ ഉള്ളൂ. മറഞ്ഞു പോയിട്ടില്ല. ചില ഓർമ്മക്കുറവുകൾക്ക് പേര് ‘മറവി’ എന്നല്ല. ‘നന്ദികേട്’ എന്നാണ്….!!!!,’ മനു മഞ്ജിത്ത്‌ കുറിച്ചു.

നിമിഷ നേരം കൊണ്ടാണ് മനുവിന്റെ പോസ്റ്റ് വൈറലായത്. പിന്നാലെ നിരവധി പേരാണ് പ്രവണതയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. സിനിമയുടെ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഈ വിഷയത്തിൽ ഇതുവരെ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. സിനിമയിലെ ഗാനങ്ങൾ ആരാധകർ ആഘോഷിക്കുമ്പോൾ അത് സമ്മാനിച്ച വ്യക്തിയെ മറന്നത് ഒട്ടും ശരിയായില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്.

1997 ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് സി ജി രാജേന്ദ്ര ബാബു എഴുതിയ ഫാന്റസി ഡ്രാമ ചിത്രമാണ് ഗുരു. മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന സിനിമയിൽ സുരേഷ് ഗോപി, മധുപാൽ, സിത്താര, കാവേരി, ശ്രീലക്ഷ്മി, നെടുമുടി വേണു, ശ്രീനിവാസൻ തുടങ്ങി നിരവധി പേർ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ഒറിജിനൽ സംഗീതവും ഗാനങ്ങളും രചിച്ചത് ഇളയരാജയാണ്.

അതേ സമയം കഴിഞ്ഞ ദിവസം 4K അറ്റ്‌മോസില്‍ റീ റിലീസിനെത്തിയ രാവണപ്രഭുവിന് മികച്ച സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. എറണാകുളം കവിത തിയേറ്ററിൽ പ്രത്യേക ഫാൻസ്‌ ഷോ സംഘടിപ്പിച്ചിരുന്നു. പാട്ടും ഡാൻസുമായാണ് രാവണപ്രഭു രണ്ടാം വരവ് ആരാധകർ ആഘോഷിച്ചത്. മോഹൻലാലിനെ പോലെ ഇത്രയധികം ആഷോഷിക്കപ്പെട്ട മറ്റൊരു നടൻ മലയാള സിനിമയിലില്ല എന്നാണ് ആരാധകരുടെ ഭാഷ്യം. 2001 ഒക്ടോബർ 5നായിരുന്നു ചിത്രത്തിന്റെ ആദ്യ റിലീസ്. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സീക്വലായി എത്തിയ ചിത്രം വൻ വിജയമായിരുന്നു.

ഈ വർഷം ആദ്യം റിലീസ് ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ മുതൽ ഇപ്പോൾ തിയേറ്ററിൽ എത്തിയ രാവണപ്രഭു വരെ തിയേറ്ററുകളിൽ മികച്ച വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. നേരത്തെ റീ റിലീസിന് എത്തിയ മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ വമ്പൻ കളക്ഷൻ ആയിരുന്നു രണ്ടാം വരവിലും നേടിയത്. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം വമ്പൻ ഓളമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

വിജയ് നായകനായ ‘തുപ്പാക്കി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മലയാളി ദീപ്തി ‘രാവണപ്രഭു’ കാണാനെത്തിയിരുന്നു. കൂടാതെ മോഹൻലാലിനോടുള്ള ആരാധന തുറന്നുപറയുകയും ചെയ്തിരുന്നു. ജനിച്ചു വളർന്നതെല്ലാം പൂണൈയിലും മുംബൈയിലും ഒക്കെ ആയിരുന്നെങ്കിലും എന്നും മോഹൻലാലിന്റെ ആരാധികയിരുന്നു താനെന്ന് താരം തുറന്നു പറഞ്ഞു. ‘രാവണപ്രഭു’ മോഹൻലാൽ ആരാധകർ വലിയ ആഘോഷമാക്കുന്നതിൻ്റെ ആവേശവും ദീപ്തി പങ്കുവച്ചു.

റെക്കോർഡ് ബുക്കിങ് ആണ് സിനിമയ്ക്ക് ആദ്യ മണിക്കൂറിൽ ലഭിച്ചത്. 5.68K ടിക്കറ്റുകളാണ് മണിക്കൂറുകൾക്കിടയിൽ വിറ്റഴിച്ചത്. റിറിലീസിൽ ചിത്രം പുതിയ റെക്കോർഡ് സൃഷ്‌ടിച്ചേക്കും. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്‌ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.