‘ലൈല’യ്ക്കായി മഹാരാജാസിലെ ചങ്ങാതിമാര്‍

ആന്റണി വര്‍ഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ലൈല’ യുടെ ചിത്രീകരണം ആരംഭിച്ചു. ഇന്ന് രാവിലെ ചോറ്റാനിക്കര അപ്പുമനയില്‍ വെച്ച് ചിത്രത്തിന്റെ പൂജയും, സ്വിച്ചോണ്‍ കര്‍മവും നടന്നത്. ചടങ്ങില്‍ ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഡോ.പോള്‍സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാറനില്‍ ഡോ. പോള്‍ വര്‍ഗ്ഗീസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം-ബബ്ലു നിര്‍വ്വഹിക്കുന്നു. സഹ നിര്‍മ്മാണം- ഗോള്‍ഡന്‍ എസ് പിക്‌ച്ചേഴ്‌സ്.

ഒരു മുഴുനീള ക്യാമ്പസ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഒരു കോളേജ് വിദ്യാര്‍ത്ഥിയായിട്ടാണ് ആന്റണി വര്‍ഗീസ് ഈ ചിത്രത്തില്‍ എത്തുന്നത്. നവാഗതനായ അനുരാജ് ഒ.ബി കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ആന്റണിക്കൊപ്പം ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജോണി ആന്റണി, സെന്തില്‍,കിച്ചു ടെല്ലുസ്, നന്ദന രാജന്‍,ശിവകാമി, ശ്രീജ നായര്‍ തുടങ്ങിയവര്‍ക്കൊപ്പം, നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. സംഗീതം-അങ്കിത്ത് മേനോന്‍,എഡിറ്റര്‍ കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ്,പി ആര്‍ ഒ-ശബരി.

മലയാള ചലച്ചിത്രവേദിയിലെ ഒരു നടനാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്നഅരങ്ങേറ്റ ചിത്രത്തിലൂടെ നായകനായി. പെപ്പെ എന്ന പേരിലും അറിയപ്പെടുന്നു. ജല്ലിക്കെട്ടിലെ അഭിനയത്തിലൂടെയും മികച്ച പ്രകടനം കാഴ്ച്ച വെച്ച ആന്റണി വര്‍ഗീസ് ഈയിടെ റിലീസ് ചെയ്ത അജഗജാന്തരത്തിലും ശ്ര്ദ്ധ നേടിയിരുന്നു.

2017 ല്‍ പുറത്തിറങ്ങിയ ക്രൈം ഡ്രാമ ചലച്ചിത്രമായ അങ്കമാലി ഡയറീസ് ചെമ്പന്‍ വിനോദ് എഴുതി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ്. 86 പുതുമുഖ നടിനടന്മാരെ വച്ചു രൂപം കൊണ്ടതാണ് ഈ സിനിമ. ആന്റണി വര്‍ഗീസ്, രേഷ്മ രാജന്‍ ,കിച്ചു തെല്ലസ്,ഉല്ലാസ് ജോസ് ചെമ്പന്‍ ,വിനീത് വിശ്വം ,ബിറ്റോ ഡേവിസ് ,ടിറ്റോ വില്‍സണ്‍ ,ശരത് കുമാര്‍ ,സിനോജ് വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. Friday film house ന്റെ ബാനറില്‍ നിര്‍മിച്ച ഈ സിനിമ വിജയ് ബാബുവിന്റെ ആദ്യ നിര്‍മ്മാണ ചിത്രമായിരുന്നു.